ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ഡെങ്കിപ്പനിയുടെ ഏറ്റവും അപകടകരമായ വകഭേദം സ്ഥിരീകരിച്ചു. ടൈപ്പ് 1, ടൈപ്പ് 2 എന്നിങ്ങനെ രണ്ട് വകഭേദങ്ങളാണ് ഡല്‍ഹിയില്‍ സ്ഥിരീകരിച്ചത്. ഇവയില്‍ ഒരു വകഭേദം പനി, തലവേദന എന്നിവക്ക് കാരണമാകുന്നു. എന്നാല്‍ അപകടകരമായ രണ്ടാമത്തെ വകഭേദം തലച്ചോറില്‍ രക്തസ്രാവത്തിന് കാരണമായി മരണം വരെ സംഭവിക്കാമെന്നാണ് ആരോഗ്യ വിദഗ്ദര്‍ നല്‍കുന്ന മുന്നറിയിപ്പ്.
അതേസമയം, രോഗം നിയന്ത്രണ വിധേയമാണെന്നും ഏത് സാഹചര്യവും നേരിടാന്‍ സജ്ജമാണെന്നും കഴിഞ്ഞ ദിവസം ഡല്‍ഹി ആരോഗ്യ മന്ത്രി സതേന്ദ്ര ജെയിന്‍ അറിയിച്ചു. ഈ വര്‍ഷം ഇതുവരെ 158 കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം ആകെ 131 കേസുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്.