27.6 C
Kottayam
Sunday, June 7, 2026

ഒളിച്ചോടിയ കമിതാക്കളെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തി, യുവാവിന്റെ സ്വകാര്യഭാഗത്ത് കത്തി കുത്തിയിറക്കി; മൃതദേഹങ്ങള്‍ ഉപേക്ഷിച്ചത് രണ്ടു സംസ്ഥാനങ്ങളിലായി

Must read

ലക്നൗ: മധ്യപ്രദേശില്‍ ഒളിച്ചോടിയ കമിതാക്കളെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം രണ്ടു സംസ്ഥാനങ്ങളിലായി ഉപേക്ഷിച്ചു. ഉത്തര്‍പ്രദേശ് സ്വദേശികളായ യുവതിയെയും യുവാവിനെയുമാണ് ഡല്‍ഹിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ശേഷം മധ്യപ്രദേശില്‍ വച്ച് കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം മധ്യപ്രദേശിലും രാജസ്ഥാനിലുമായി ഉപേക്ഷിക്കുകയായിരുന്നു.

സംഭവത്തില്‍ പോലീസ് കസ്റ്റഡിയില്‍ ഉള്ള പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കുറ്റസമ്മതം നടത്തിയതായി പോലീസ് പറയുന്നു. ഉത്തര്‍പ്രദേശ് സ്വദേശികളായ കമിതാക്കള്‍ ജൂലൈ 31നാണ് ഒളിച്ചോടിയത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഇവര്‍ ഡല്‍ഹിയില്‍ ഉണ്ടെന്ന് കണ്ടെത്തി. ഡല്‍ഹിയില്‍ നിന്ന് ജീപ്പിലാണ് ഇരുവരെയും തട്ടിക്കൊണ്ടുപോയത്.

തുടര്‍ന്ന് മധ്യപ്രദേശിലെ ഗ്വാളിയാറിലേക്ക് രണ്ടുപേരെയും കൊണ്ടുപോയി. യുവാവിനെ അതിക്രൂരമായാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. യുവാവിന്റെ സ്വകാര്യഭാഗത്ത് കത്തി കുത്തിയിറക്കി. രാജസ്ഥാനില്‍ നിന്നാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ മൃതദേഹം മധ്യപ്രദേശില്‍ നിന്നാണ് കണ്ടെത്തിയത്.

പ്ലാസ്റ്റിക് കയര്‍ ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.യുവാവിന്റെ അച്ഛന്‍ മകനെ കാണാനില്ലെന്ന് കാണിച്ച് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് യുവാവിനെ പോലീസ് തിരിച്ചറിഞ്ഞത്. പിന്നീട് പെണ്‍കുട്ടിയുടെ മൃതദേഹം കൂടി കണ്ടെത്തിയതോടെ ഇരു സംഭവങ്ങളുമായി ബന്ധമുണ്ടെന്ന് സംശയം തോന്നി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളിലേക്ക് അന്വേഷണം എത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കോഴിക്കോട് ഷിഗെല്ല രോഗബാധ; നാലരവയസ്സുകാരി മരിച്ചു

കോഴിക്കോട് :ജില്ലയിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരിച്ചു. അണ്ടിക്കോട് വള്ളിൽകടവിനു സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്. ജൂൺ ഒന്നിന് വയറിളക്കത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ...

പാചകവാതക വില വർധിപ്പിച്ചു: സിലിണ്ടറിന് വൻ തുകകൂട്ടി; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ വർധനവ്

ന്യൂഡൽഹി: രാജ്യത്ത് ഗാർഹിക പാചകവാതക വില വീണ്ടും വർധിപ്പിച്ചു. 14.2 കിലോഗ്രാം സിലിണ്ടറിന് 29 രൂപയാണ് വർധിപ്പിച്ചത്. മൂന്ന് മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ വിലവർധനവാണിത്. പുതുക്കിയ നിരക്കുകൾ ജൂൺ 7 മുതൽ നിലവിൽ...

പുനലൂർ-മൂവാറ്റുപുഴ റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ചു; രണ്ട് മരണം

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ വലിയപള്ളിക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. സുന്ദർ രാജ്, മകളായ ജനനി എന്നിവരാണ് മരിച്ചവത്. ആലുവ സ്വദേശിയായ പ്രണവും കുടുംബവുമാണ് അപകടത്തിൽ പെട്ടത്....

നടൻ സലിംകുമാർ അന്തരിച്ചു

കൊച്ചി:നടൻ സലിംകുമാർ (56) അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ 2010 ൽ മികച്ച...

പൊലീസ് പരിശോധനക്ക് എത്തിയപ്പോൾ കുക്കറിലെ ചോറിൽ കഞ്ചാവ് ഒളിപ്പിച്ചു; വിസിലടിച്ചപ്പോൾ മണം പരന്നു, പ്രതി അകത്ത്

തൃശൂർ: ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട പരിശോധനയിൽ കുക്കറിലെ തിളപ്പിച്ച ചോറിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തി. അടുപ്പൂട്ടി സ്വദേശിയായ തെങ്ങിങ്കൽ വീട്ടിൽ ബിനീഷിനെ (40) 400 ഗ്രാം കഞ്ചാവുമായി അറസ്റ്റു ചെയ്തു. അന്വേഷണത്തിൽ പ്രതിക്ക്...

Popular this week