CrimeKeralaNews

അധ്യാപികമാരുടെ മോർഫ് ചെയ്ത ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പ്രചരിപ്പിച്ചു; 26-കാരൻ അറസ്റ്റിൽ

മലപ്പുറം: നഗരത്തിലെ സ്‌കൂളിലെ അധ്യാപികമാരുടെ മോര്‍ഫ്‌ചെയ്ത ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പ്രചിപ്പിച്ചയാള്‍ അറസ്റ്റില്‍. കോട്ടപ്പടി ചെറാട്ടുകുഴി മഞ്ചേരിതൊടിയില്‍ ബിനോയ് (26)ആണ് അറസ്റ്റിലായത്. സ്‌കൂളിലെ പ്രഥമാധ്യാപികയുടെ പേരില്‍ വ്യാജമായി ഉണ്ടാക്കിയ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ഇയാള്‍ ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. സാമൂഹിക മാധ്യമങ്ങളില്‍ അധ്യാപികമാര്‍ പോസ്റ്റ്ചെയ്ത ഫോട്ടോകള്‍ ഡൗണ്‍ലോഡ് ചെയ്താണ് മോര്‍ഫ് ചെയ്തത്.

ഇയാളുടെ ലാപ്ടോപ്, മൊബൈല്‍ ഫോണ്‍ എന്നിവയില്‍ ഇന്റര്‍നെറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത നൂറുകണക്കിന് അശ്ലീലചിത്രങ്ങളും മോര്‍ഫുചെയ്ത ചിത്രങ്ങളും മലപ്പുറം സൈബര്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. വ്യാജമായ അക്കൗണ്ടിലൂടെ അധ്യാപികമാരെ അപകീര്‍ത്തിപ്പെടുത്തുന്നതിനും ഈ അക്കൗണ്ട് ഫോളോചെയ്യുന്ന ആളുകളുടെ എണ്ണം കൂട്ടുന്നതിനുമാണ് കുറ്റം ചെയ്തതെന്ന് സമ്മതിച്ചിട്ടുണ്ട്. വ്യാജ അക്കൗണ്ടില്‍ രണ്ടായിരത്തോളം ഫോളോവേഴ്സ് ഇയാള്‍ക്കുണ്ട്.

മലപ്പുറം ഡിവൈ.എസ്.പി. അബ്ദുല്‍ ബഷീര്‍, സൈബര്‍ പോലീസ്സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എം.ജെ. അരുണ്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. സൈബര്‍ പോലീസ്സ്റ്റേഷന്‍ എസ്.ഐ. അബ്ദുല്‍ലത്തീഫ്, എ.എസ്.ഐ. റിയാസ് ബാബു, സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥനായ അശോക്കുമാര്‍, മുഹമ്മദ് ഷാഫി എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. ബിനോയിയെ ബുധനാഴ്ച ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button