മംഗളൂരു: ധർമ്മസ്ഥലയിൽ നിന്ന് വീണ്ടും അസ്ഥിഭാഗങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട്. ബങ്കലെഗുഡെ വനമേഖലയിൽ പരിശോധന നടത്തവെയാണ് അസ്ഥിഭാഗങ്ങൾ കണ്ടെത്തിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മൃതദേഹങ്ങൾ ഈ പ്രദേശത്ത് ചിന്നയ്യ കുഴിച്ചിട്ടത് കണ്ടുവെന്ന് രണ്ട് പ്രദേശവാസികൾ മൊഴി നൽകിയിരുന്നു. ഇതിനെത്തുടർന്നായിരുന്നു പ്രത്യേകാന്വേഷണ സംഘം ഈ മേഖലയിൽ പരിശോധന നടത്തിയത്.
കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങൾ മനുഷ്യന്‍റേത് തന്നെ ആണോ എന്ന കാര്യം വ്യക്തമല്ല. കൂടുതൽ പരിശോധനയ്ക്കായി ഫോറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ട്.
ഈ മേഖലയിൽ കൂടുതൽ അവശിഷ്ടങ്ങളോ തെളിവുകളോ കണ്ടെത്താൻ സാധിക്കുമോ എന്ന് പരിശോധിക്കുകയാണെന്നും തിരച്ചിൽ തുടരുകയാണെന്നും പ്രത്യേകാന്വേഷണ സംഘം പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News


