FeaturedHome-bannerKeralaNews

കടകൾ ഒന്നിടവിട്ട ദിവസങ്ങളിൽ രാത്രി 8 വരെ തുറക്കാം; ബാങ്കുകൾ എല്ലാ ദിവസവും

തിരുവനന്തപുരം:സംസ്ഥാനത്ത് നടപ്പിലാക്കിവരുന്ന കോവിഡ് ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. ഡി കാറ്റഗറി ഒഴികെയുള്ള ഇടങ്ങളിൽ കടകൾ തുറക്കാനുള്ള സമയം നീട്ടി നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്.

ടെസ്റ്റ് പോസറ്റീവിറ്റി 15 ന് താഴെയുള്ള സി കാറ്റഗറിയിൽപ്പെടുന്ന സ്ഥലങ്ങളിൽ ഒന്നിടവിട്ട ദിവസങ്ങളിൽ എട്ടുമണിവരെ എല്ലാ കടകളും തുറക്കാം. ഡി വിഭാഗത്തിൽ ഏഴുമണിവരെയും കടകൾ തുറന്നുപ്രവർത്തിക്കാം. ബാങ്കുകൾ എല്ലാം ദിവസവും തുറന്നു പ്രവർത്തിപ്പിക്കാം. അതേ സമയം ശനിയും ഞായറും നടപ്പിലാക്കിവരുന്ന വാരാന്ത്യ ലോക്ഡൗൺ തുടരും.

പെരുന്നാളിനോട് അനുബന്ധിച്ച് പ്രവർത്തി സമയം കൂട്ടണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button