28.2 C
Kottayam
Friday, June 5, 2026

ആഘാതത്തിന് അതീതമായ ഒരു ജീവിതമുണ്ട് എന്ന് ഞങ്ങള്‍ക്ക് കാണിച്ചു തന്നു, ഒരിക്കലും ഒറ്റയ്ക്കാവില്ല മുത്തെ; ആക്രമണത്തെ അതിജീവിച്ച നടിക്ക് പിന്തുണയുമായി കൂടുതല്‍ താരങ്ങള്‍

Must read

കൊച്ചി:നടി ആക്രമിക്കപ്പെട്ട സംഭവം ചര്‍ച്ചയായിരിക്കുന്ന വേളയില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ആക്രമിക്കപ്പെട്ട നടി തന്നെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ആക്രമണത്തെ അതിജീവിച്ച നടിക്ക് പിന്തുണയുമായി കൂടുതല്‍ താരങ്ങള്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ബാബുരാജ്, മഞ്ജു വാര്യര്‍, കുഞ്ചാക്കോ ബോബന്‍, സംയുക്ത മേനോന്‍, ഗായിക സയനോര, ഐശ്വര്യ ലക്ഷ്മി, അന്ന ബെന്‍, നിമിഷ സജയന്‍ തുടങ്ങി നിരവധി പേരാണ് അതിജീവിച്ച നടിക്ക് പിന്തുണയുമായി രംഗത്ത് എത്തിയത്.

ഒരിക്കലും ഒറ്റയ്ക്കാവില്ല മുത്തെ… എന്നാണ് നടിയുടെ പോസ്റ്റ് പങ്കുവെച്ച് ബാബുരാജ് കുറിച്ചത്. നടിയുടെ പോസ്റ്റ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചു കൊണ്ടാണ് മഞ്ജു വാര്യരും കുഞ്ചാക്കോ ബോബനും പിന്തുണ അറിയിക്കുന്നത്. അവള്‍ക്കൊപ്പം എന്നു കുറിച്ചാണ് നിമിഷ സജയന്‍ നടിയുടെ പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. ഒരു കുറിപ്പ് പങ്കുവെച്ചാണ് ഐശ്വര്യ ലക്ഷ്മി പിന്തുണ അറിയിച്ചിരിക്കുന്നത്.

‘ചുറ്റും നടക്കുന്ന ഒരു ചര്‍ച്ചകളോടും പ്രതികരിക്കാതെ ഈ സമയത്തെല്ലാം അവര്‍ പെരുമാറിയ രീതിയോട് ബഹുമാനം. ആഘാതത്തിന് അതീതമായ ഒരു ജീവിതമുണ്ട് എന്ന് ഞങ്ങള്‍ക്ക് കാണിച്ചു തന്നതില്‍ അവരോട് കൂടുതല്‍ ബഹുമാനം തോന്നുന്നു. അവരെ കുറിച്ച് പലതരത്തിലുള്ള കഥകള്‍ പ്രചരിക്കുമ്പോവും മനോഹരമായി ജീവിതം മുന്നോട്ടു കൊണ്ടു പോവുന്നതിലും ബഹുമാനം, അവരോട് ബഹുമാനം തോന്നുന്നു” എന്ന് ഐശ്വര്യ ലക്ഷ്മി കുറിച്ചു.

- Advertisement -

നടിയുടെ കുറിപ്പ് ഇങ്ങനെയായിരുന്നു;

- Advertisement -

ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല. ഇരയാക്കപ്പെടലില്‍ നിന്നും അതിജീവനത്തിലേക്കുള്ള ഈ യാത്ര. അഞ്ചു വര്‍ഷമായി എന്റെ പേരും വ്യക്തിത്വവും, എനിക്ക് സംഭവിച്ച അതിക്രമത്തിനടിയില്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയാണ്.

കുറ്റം ചെയ്തത് ഞാന്‍ അല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശ്ശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍, അപ്പോളൊക്കെയും ചിലരൊക്കെ നിശ്ശബ്ദത ഭേദിച്ച് മുന്നോട്ട് വന്നു. എനിക്ക് വേണ്ടി സംസാരിക്കാന്‍, എന്റെ ശബ്ദം നിലയ്ക്കാതിരിക്കാന്‍.

ഇന്ന് എനിക്ക് വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു. നീതി പുലരാനും, തെറ്റു ചെയ്തവര്‍ ശിക്ഷിക്കപ്പെടാനും, ഇങ്ങനെയൊരനുഭവം മറ്റാര്‍ക്കും ഉണ്ടാവാതെയിരിക്കാനും ഞാന്‍ ഈ യാത്ര തുടര്‍ന്നു കൊണ്ടേയിരിക്കും. കൂടെ നില്‍ക്കുന്ന എല്ലാവരുടെയും സ്നേഹത്തിനു ഹൃദയം നിറഞ്ഞ നന്ദി.

- Advertisement -

മലയാള സിനിമയിലെ യുവ താരങ്ങളാണ് പിന്തുണയ്ക്കുന്നത് എന്നത് ശ്രദ്ധേയം. ‘റീ പോസ്റ്റ്’ എന്ന ഹാഷ് ടാഗോടെയാണ് നടിയുടെ പോസ്റ്റ് താരങ്ങള്‍ പങ്കുവയ്ക്കുന്നത്. ഇപ്പോഴും ഉറച്ച മനസ്സോടെ നില്‍ക്കുന്ന നടിയുടെ ധൈര്യത്തെ പ്രശംസിച്ചുകൊണ്ടാണ് പൃഥ്വിരാജ് സുകുമാരന്‍ രംഗത്ത് എത്തിയത്. ഭാര്യ സുപ്രിയ മേനോനും ധൈര്യത്തെ പ്രശംസിച്ചു.

ടൊവിനോ തോമസ്, ആര്യ ബാബു (ബഡായി ബംഗ്ലാവ് ഫെയിം), അന്ന ബെന്‍, സ്‌നേഹ ശ്രീകുമാര്‍, ഗീതു മോഹന്‍ദാസ്, റിമ കല്ലിങ്കല്‍, സംയുക്ത മേനോന്‍, ഐശ്വര്യ ലക്ഷ്മി, പൂര്‍ണിമ ഇന്ദ്രജിത്ത്, തുടങ്ങി ഭൂരിഭാഗം യുവ താരങ്ങളും മിനിട്ടുകള്‍ക്കകം ‘റീ പോസ്റ്റ്’ ചെയ്ത് നടിയ്ക്ക് കൂടുതല്‍ ശക്തി പകര്‍ന്നു. തുടക്കം മുതല്‍ നടിയ്ക്ക് സകല പിന്തുണകളും അറിയിക്കുന്ന ഒരു യുവ തലമുറ മലയാള സിനിമയില്‍ ഉണ്ട് എന്നതാണ് ഇപ്പോള്‍ വളരെ പോസിറ്റീവ് ആയ കാര്യം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

കോഴിക്കോട്ട് ആംബുലൻസ് മറിഞ്ഞ് അപകടം; രോഗി മരിച്ചു, രണ്ടുപേർക്ക് പരിക്ക്

കോഴിക്കോട്: രോഗിയുമായി സഞ്ചരിച്ച ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു. വെള്ളിയാഴ്ച്ച പുലർച്ചെ കോഴിക്കോട് കോട്ടപ്പറമ്പിലാണ് സംഭവം. പെരിങ്ങളം സ്വദേശിനി ജാനകി (82 ) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. ശ്വാസംമുട്ടലിനെ തുടർന്ന് ജാനകിയെ...

Popular this week