24.6 C
Kottayam
Saturday, June 6, 2026

സ്ത്രീത്വത്തെ അപമാനിച്ചു: സന്തോഷ് വര്‍ക്കിക്കെതിരെ പരാതി നല്‍കി ഭാഗ്യലക്ഷ്മിയും കുക്കു പരമേശ്വരനും ഉഷ ഹസീനയും

Must read

കൊച്ചി: സമൂഹ മാധ്യമങ്ങളിലൂടെ നടത്തിയ സിനിമാ നിരൂപണത്തിലൂടെയാണ് ആറാട്ടണ്ണന്‍ എന്ന സന്തോഷ് വര്‍ക്കി പ്രശസ്തി നേടിയത്. കൊച്ചിയിലെ സിനിമാ തീയറ്ററുകളില്‍ നടന്മാര്‍ക്കും നടിമാര്‍ക്കും പിന്നാലെ നടക്കുന്ന സന്തോഷ് വര്‍ക്കിയുടെ വീഡിയോകള്‍ വലിയ വിമര്‍ശനം ക്ഷണിച്ചുവരുത്തിയിരുന്നു. നിരവധി നടിമാര്‍ക്കെതിരേ മോശം പരാമര്‍ശങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതിന്റെ പേരിലും ഇയാള്‍ കുപ്രസിദ്ധി നേടിയിട്ടുണ്ട്. സമീപകാലത്ത് ബസൂക്ക എന്ന സിനിമയില്‍ സന്തോഷ് വര്‍ക്കി അഭിനയിച്ചിരുന്നു.

സിനിമാ നിരൂപണത്തിന്റെ മറപിടിച്ച് നടിമാര്‍ക്കെതിരെ അശ്ലീല പ്രയോഗങ്ങള്‍ നടത്തുന്നുവെന്ന പരാതിയില്‍ ഒരിക്കല്‍ വ്ളോഗര്‍ സന്തോഷ് വര്‍ക്കിയെ പാലാരിവട്ടം പൊലീസ് താക്കീത് ചെയ്ത് വിട്ടയച്ചിരുന്നു. വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് നടി നിത്യ ദാസിനു പിന്നാലെ നടന്ന ശല്യം ചെയ്തതിനും ഏറെക്കാലം സന്തോഷ് വര്‍ക്കി എയറിലായിരുന്നു. ഇപ്പോഴിതാ തൊണ്ണൂറുകളില്‍ സ്വഭാവ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ ഉഷ ഹസീന, ചലച്ചിത്ര പ്രവര്‍ത്തകരായ ഭാഗ്യലക്ഷ്മി, കുക്കു പരമേശ്വരന്‍ എന്നിവര്‍ സന്തോഷ് വര്‍ക്കിക്ക് എതിരേ പരാതിയുമായി രംഗത്തുവന്നിരിക്കുകയാണ്.

- Advertisement -

- Advertisement -

സോഷ്യല്‍ മീഡിയയില്‍ സന്തോഷ് വര്‍ക്കി നടത്തുന്ന പരാമര്‍ശങ്ങള്‍ക്ക് എതിരേയാണ് മൂവരും പരാതി നല്‍കിയിരിക്കുന്നത്. ആലപ്പുഴ ഡിവൈഎസ്പിക്കാണ് ഉഷ ഹസീന പരാതി നല്‍കിയിരിക്കുന്നത്. സന്തോഷ് വര്‍ക്കി സമൂഹ മാധ്യമങ്ങളില്‍ നിരന്തരം നടത്തുന്ന പരാമര്‍ശങ്ങള്‍ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും തന്നെ വ്യക്തിപരമായി വേദനിപ്പിച്ചതായും ചൂണ്ടിക്കാട്ടിയാണ് ഉഷ ഹസീന പരാതി നല്‍കിയത്.

- Advertisement -

നാല്‍പത് വര്‍ഷമായി സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സന്തോഷ് വര്‍ക്കിയുടെ മോശം പരാമര്‍ശങ്ങള്‍ കാരണം കടുത്ത മാനസിക വിഷമമുണ്ടായി. ഒരു നടി എന്ന നിലയില്‍ ഈ പരാര്‍ശങ്ങള്‍ തനിക്ക് അപമാനം ഉണ്ടാക്കിയതായും ഉഷ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

ചലച്ചിത്ര പ്രവര്‍ത്തകരായ ഭാഗ്യലക്ഷ്മിയും കുക്കു പരമേശ്വരനും തിരുവനന്തപുരത്ത് പൊലീസ് മേധാവിക്കാണ് പരാതി നല്‍കിയത്. ചലച്ചിത്ര താരങ്ങളെ അപമാനിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. നിരന്തരം സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുന്ന സന്തോഷ് വര്‍ക്കിക്കെതിരെ അധികൃതര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്. കൂടുതല്‍ പേര്‍ പരാതി നല്‍കിയിട്ടുണ്ടെന്നാണ് സൂചന.

സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെല്ലാം മോശക്കാരാണെന്ന ആരോപണമാണ് സന്തോഷ് വര്‍ക്കി ഉന്നയിച്ചത്. ഇതിനെതിരേയാണ് ഭാഗ്യലക്ഷ്മി അടക്കമുള്ളവര്‍ രംഗത്തുവന്നത്.

ഒരിക്കല്‍ നടന്‍ ബാലക്കെതിരേ സന്തോഷ് വര്‍ക്കി നടത്തിയ പരാമര്‍ശങ്ങള്‍ വലിയ വിവാദമായിരുന്നു. ബാലയുടെ വീട്ടില്‍ സ്ത്രീകള്‍ വരുന്നതിന് താന്‍ സാക്ഷിയാണെന്നും നടന്‍ തന്നെ ഉപദ്രവിച്ചിട്ടുണ്ടെന്നും സന്തോഷ് വര്‍ക്കി ആരോപിച്ചിരുന്നു. ബാലയുടെ മുന്‍ ഭാര്യ ഡോ എലിസബത്തിനെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നും ഒരിക്കല്‍ ഇയാള്‍ പറഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

വാട്സ്ആപ്പിൽ രാജിക്കത്തയച്ച് മന്ത്രി, പ്രശ്‌നം പരിഹരിച്ചതായി മുഖ്യമന്ത്രി, കർണാടകയിൽ കൂടൂതൽപേർ പരാതിയുമായി രംഗത്ത്

ബംഗളൂരു: കർണാടകയിലെ പുതിയ മന്ത്രിസഭയിൽ വകുപ്പ് വിഭജനത്തെച്ചൊല്ലി ഉടലെടുത്ത അസ്വാരസ്യങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. തനിക്ക് ലഭിച്ച വകുപ്പിൽ അതൃപ്തി അറിയിച്ച് മുതിർന്ന നേതാവായ രാമലിംഗ റെഡ്ഡി വാട്‌സാപ്പ് വഴി രാജിക്കത്ത്...

Popular this week