27.6 C
Kottayam
Thursday, June 4, 2026

മംഗളൂരുവിലെ ബീച്ചിൽ മലയാളി യുവാവിനും യുവതിക്കും നേരേ സദാചാര ആക്രമണം; മൂന്നുപേർ പിടിയിൽ

Must read

മംഗളൂരു: മംഗളൂരുവിന് സമീപം പനമ്പൂര്‍ ബീച്ചില്‍ യുവാവിനും യുവതിക്കും നേരേ സദാചാര ആക്രമണം. ബീച്ചിലെത്തിയ മലയാളി യുവാവിനും സുഹൃത്തായ ബെംഗളൂരു സ്വദേശിനിക്കും നേരേയാണ് സദാചാര പോലീസ് ചമഞ്ഞ് ഒരുസംഘം ആക്രമണം നടത്തിയത്. സംഭവത്തില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

സുഹൃത്തുക്കളായ യുവാവും യുവതിയും ബീച്ചിലെത്തിയതിന് പിന്നാലെ കാവിഷാള്‍ ധരിച്ചെത്തിയ ചിലരാണ് ഇവരെ ചോദ്യംചെയ്തത്. വ്യത്യസ്ത മതവിഭാഗങ്ങളില്‍പ്പെട്ട രണ്ടുപേരെയും ലൗജിഹാദ് ആണെന്ന് പറഞ്ഞാണ് അക്രമികള്‍ വളഞ്ഞത്. തുടര്‍ന്ന് ഇവരെ പരസ്യമായി ചോദ്യംചെയ്യുകയായിരുന്നു.

വിവരമറിഞ്ഞതോടെ പനമ്പൂര്‍ പോലീസും സ്ഥലത്തെത്തി. തുടര്‍ന്ന് മൂന്നുപേരെ കസ്റ്റഡിയിലെടുക്കുകയും ഇവരെ പിന്നീട് അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതികളെല്ലാം ഹിന്ദുത്വ സംഘടനയായ ‘രാമസേന’ യുടെ പ്രവര്‍ത്തകരാണെന്നാണ് ആരോപണം.

അതിനിടെ, ബീച്ചിലെത്തിയ പോലീസ് കാര്യങ്ങള്‍ ചോദിച്ചറിയുന്നതും തങ്ങള്‍ സുഹൃത്തുക്കളാണെന്ന് യുവതി മറുപടി നല്‍കുന്നതുമായ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ലവ്വോ ജിഹാദോ ലവ് ജിഹാദോ ഇല്ലെന്നും യുവതി പറയുന്നതും വീഡിയോയില്‍ കാണാം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇതുവരെ പ്രസിദ്ധീകരിച്ച ധവളപത്രങ്ങളൊക്കെ പൊളിറ്റിക്കൽ ഡോക്യുമെന്റായിരുന്നുവെന്ന‘വിചിത്രവാദം’, വി.ഡി സതീശനെതിരേ പിണറായി, വായിച്ചു നോക്കാതെ മറുപടിയെന്ന് മുഖ്യമന്ത്രിസഭയിൽ പോര്

തിരുവനന്തപുരം: നിയമസഭയിൽ ധവളപത്രത്തെച്ചൊല്ലി മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തമ്മിൽ വാക്കുതർക്കം. കേരളം ഇന്നേവരെ പ്രസിദ്ധീകരിച്ച ധവളപത്രങ്ങളൊക്കെ പൊളിറ്റിക്കൽ ഡോക്യുമെന്റായിരുന്നുവെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പരാമർശം വീണിടത്ത് കിടന്ന് ഉരുളലാണെന്ന് പ്രതിപക്ഷ...

ട്രക്കിങ്ങിനിടെ എംബിഎ വിദ്യാർഥിനിയെ കാണാതായിട്ട് ആറുദിവസം, വനത്തിൽ തിരച്ചിൽ; സുഹൃത്തുക്കൾ കസ്റ്റഡിയിൽ

ദെഹ്‌റാദൂൺ: ഉത്തരാഖണ്ഡിൽ ട്രക്കിങ്ങിനിടെ എംബിഎ വിദ്യാർഥിനിയെ കാണാതായിട്ട് ആറുദിവസം. നൈനിറ്റാൾ സ്വദേശിനിയായ ബബിത പാണ്ഡെ(24)യെയാണ് ഉത്തരകാശിയിലെ ദയാറ ബുഗ്യാലിലേക്കുള്ള ട്രക്കിങ്ങിനിടെ കാണാതായത്. പെൺകുട്ടിയെ കണ്ടെത്താനായി സൈന്യവും സംസ്ഥാന-ദേശീയ ദുരന്തനിവാരണസേനയും ഉൾപ്പെടെ തിരച്ചിൽ തുടരുകയാണ്....

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

കേരളം കടക്കെണിയിൽ;5.07 ലക്ഷം കോടിയുടെ ബാധ്യത, ‘ധവളപത്ര’ത്തിലെ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: 2026-ൽ അധികാരമേറ്റ പുതിയ സർക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് പുറത്തുവന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന്...

എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ ചിത്രീകരണത്തിനിടെ സ്ഫോടനം; ഒരാൾ മരിച്ചു

ചെന്നൈ: ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലുള്ള പ്രശസ്തമായ ബിന്നി മിൽസ് വളപ്പിലാണ് ബുധനാഴ്ച പുലർച്ചെയോടെ സിനിമാ ലോകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ചിത്രത്തിന്റെ വളരെ നിർണ്ണായകമായ ഒരു സംഘട്ടനരംഗം (Action Sequence) ചിത്രീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. അപകടത്തിൽ...

Popular this week