24.9 C
Kottayam
Saturday, June 6, 2026

‘ഇറങ്ങിയോടുമ്പോൾ വസ്ത്രം എടുക്കണ്ടെ കുഞ്ഞേ?നല്ല കോമഡിയായിട്ടുണ്ട്; അനശ്വരയെ വിടാതെ സദാചാരക്കാർ

Must read

കൊച്ചി:പണ്ടൊക്കെ നടിമാരുടെ ഫോട്ടോഷൂട്ടുകൾ പ്രസിദ്ധീകരിച്ചിരുന്നത് മാസികകളിലാണ്. ചിലപ്പോൾ കവർ ചിത്രമായും മറ്റും ആ സമയത്ത് കത്തി നിൽക്കുന്ന നായികമാരുടെ ചിത്രങ്ങൾ വരും. ടെക്നോളജി പുരോ​ഗമിച്ച് സോഷ്യൽമീഡിയകൾ സജീവമായതോടെ സിനിമാ-സീരിയൽ താരങ്ങളുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇത്തരം സോഷ്യൽമീഡിയകളിൽ നിരവധി കാണാൻ സാധിക്കും.

ഷൂട്ടിങ് ഇല്ലാത്ത സമയത്ത് ചില തീമുകൾ അടിസ്ഥാനമാക്കിയും ബ്രാൻഡഡ് ഉത്പന്നങ്ങൾ‌ക്ക് വേണ്ടിയും പുതിയ ലുക്കുകൾ പരീക്ഷിക്കുന്നതിനായും താരങ്ങൾ ഫോട്ടോഷൂട്ട് ചെയ്യും.

Actress Anaswara Rajan, Actress Anaswara Rajan news,  Anaswara Rajan  photos, Anaswara Rajan news, Anaswara Rajan films, നടി അനശ്വര രാജൻ, നടി അനശ്വര രാജൻ വാർത്തകൾ, അനശ്വര രാജൻ ചിത്രങ്ങൾ, അനശ്വര രാജൻ വാർത്തകൾ, അനശ്വര രാജൻ ചിത്രങ്ങൾ

ഫോട്ടോഷൂട്ട് ചെയ്യുന്നവരിൽ ഏറെയും നടിമാരാണ്. നിരവധി ആരാധകർ കൂടിയുള്ള താരങ്ങളാണെങ്കിൽ അവരുടെ ചിത്രങ്ങൾ അതിവേ​ഗത്തിൽ വൈറലാവും. അത്തരത്തിൽ കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യൽമീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത് നടി അനശ്വര രാജന്റെ പുത്തൻ ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ്.

- Advertisement -

- Advertisement -

ഇരുപതുകാരിയായ അനശ്വര വേറിട്ട ലുക്കിലാണ് ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഐശ്വര്യയാണ് ഫൊട്ടോഗ്രാഫർ. ചുവന്ന ബ്ലൗസ് അണിഞ്ഞ് അതിസുന്ദരിയായി ബോൾഡ് ലുക്കിലാണ് അനശ്വര ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഐശ്വര്യ ലക്ഷ്മി, സാനിയ ഇയ്യപ്പൻ, ഗോപിക രമേശ് തുടങ്ങി നിരവധിപ്പേരാണ് അനശ്വരയുടെ ബോൾഡ് ലുക്കിനെ അഭിനന്ദിച്ചെത്തുന്നത്. മറാത്തി സ്റ്റൈലിൽ വസ്ത്രമണിഞ്ഞ് വ്യത്യസ്ത ലുക്കിലാണ് അനശ്വര. വീഡിയോയിൽ അനശ്വര മുറുക്കുന്നതും കാണാം. ഡീപ്പ് നെക്കുള്ള ചുവന്ന ബ്ലൗസാണ് അനശ്വര ധരിച്ചിരിക്കുന്നത്.

- Advertisement -

ഇത് തന്നെയാണ് ചിത്രത്തെ വലിയ രീതിയിൽ ഒരു വിഭാ​ഗം വിമർശിക്കാൻ കാരണമായിരിക്കുന്നത്. ചിലരൊക്കെ അർഥം ചികഞ്ഞ് ഫോട്ടോയുടെ ഉള്ളിലേക്ക് പോയാണ് അനശ്വരയെ പരിഹ​സിക്കുന്നതും പുച്ഛിക്കുന്നതും.

ശരീരം മുഴുവനായി മറയുന്ന തരത്തിൽ വസ്ത്രം ധരിച്ചില്ലെന്നത് തന്നെയാണ് ഒന്നാമതായി അനശ്വര​യ്ക്ക് വരുന്ന വിമർശനം. ​ഗ്ലാമറസ് പോസുകൾ അനശ്വര നൽകിയതിനേയും ചിലർ വിമർശിക്കുന്നുണ്ട്.

‘ഫോട്ടോഷൂട്ട് കോമഡിയായിട്ടുണ്ട്, ഇറങ്ങിയോടുമ്പോൾ വസ്ത്രം എടുക്കണ്ടെ കുഞ്ഞേ?, കലോത്സവത്തിൽ നിന്നും ഇറങ്ങി ഓടിയതാണോ?, പുതിയ സിനിമ കിട്ടാനുള്ള പരിശ്രമമാണോ’ തുടങ്ങി നിരവധി മോശം കമന്റുകളാണ് അനശ്വ​രയുടെ ഫോട്ടോഷൂട്ടിന് താഴെയായി വന്നത്.

Actress Anaswara Rajan, Actress Anaswara Rajan news,  Anaswara Rajan  photos, Anaswara Rajan news, Anaswara Rajan films, നടി അനശ്വര രാജൻ, നടി അനശ്വര രാജൻ വാർത്തകൾ, അനശ്വര രാജൻ ചിത്രങ്ങൾ, അനശ്വര രാജൻ വാർത്തകൾ, അനശ്വര രാജൻ ചിത്രങ്ങൾ

അതേസമയം പരിഹാസ കമന്റിട്ട് അനശ്വരയെ കളിയാക്കുന്ന സദാചാരക്കാർക്ക് അനശ്വരയുടെ ആരാധകരിൽ ചിലർ മറുപടി നൽകു​കയും ചെയ്യുന്നുണ്ട്. തൊണ്ണൂറുകളിലെ അമ്മാവന്മാർ ഫേസ്ബുക്കിൽ നിന്നും ഇൻസ്റ്റയിലുമെത്തിയോ കമന്റിട്ട് മെഴുകുന്നുണ്ടല്ലോ എന്നൊക്കെയാണ് സദാചാരം പറഞ്ഞെത്തിയവർക്ക് അനശ്വരയെ അനുകൂലിക്കുന്നവർ നൽകിയ മറുപടി.

ചിലർ മലയാള സിനിമയിലെ ആലിയ ഭട്ടാണ് അനശ്വരയെന്നും കുറിച്ചു. ആദ്യമായല്ല അനശ്വര ഇത്തരത്തിൽ‌ ഫോട്ടോ ചെയ്തതിന്റെ പേരിൽ‌ സൈബർ ആക്രമണം നേരിടുന്നത്.

കുറച്ച് മാസങ്ങൾ‌ക്ക് മുമ്പ് ഷോർട്സ് ധരിച്ചുവെന്നതിന്റെ പേരിൽ‌ ചിലർ അനശ്വരയ്ക്കെതിരെ രം​ഗത്തെത്തിയിരുന്നു. കാലുകൾ കാണിച്ച് ഫോട്ടോഷൂട്ട് ചെയതുവെന്നതായിരുന്നു അന്ന് താരത്തെ പരിഹാസിക്കാൻ‌ ചിലർ പറഞ്ഞ കുറ്റം.

അന്ന് അനശ്വരയും മലയാളത്തിലെ മറ്റ് യുവനടിമാരും സദാചാരക്കാർക്കെതിരെ ശക്തമായി രം​ഗത്തെത്തി കൃത്യമായി മറുപടി കൊടുത്തു. ഹിന്ദി ചലച്ചിത്രലോകത്തേയ്ക്ക് ചുവടുവച്ചിരിക്കുകയാണ് അനശ്വര. ബാംഗ്ലൂർ ഡെയ്സിന്റെ ഹിന്ദി പതിപ്പായ യാരിയാൻ 2 ആണ് അനശ്വരയുടെ പുതിയ ചിത്രം. നടി പ്രിയ വാര്യരും ചിത്രത്തിൽ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്.

ടി സീരിസ് നിർമിക്കുന്ന ചിത്രം 2023 മെയ് 12 ന് തിയേറ്ററുകളിലെത്തും. രാധിക റാവൂ, വിനയ് സപ്രു എന്നിവർ ചേർന്നാണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്. ബോളിവുഡ് താരം ജോൺ എബ്രഹാം നിർമ്മാതാവായ മലയാള സിനിമ മൈക്ക് ആണ് അനശ്വരയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം.

പുതുമുഖ താരം രഞ്ജിത്ത് സജീവായിരുന്നു നായകൻ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കുന്ന ചടങ്ങിൽ പങ്കെടുത്ത അനശ്വരയുടെ ചിത്രങ്ങൾ വൈറലായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week