29.4 C
Kottayam
Friday, June 5, 2026

മോന്‍സന്റെ രക്തസമ്മര്‍ദ്ദം ഉയര്‍ന്നു; വിദഗ്ധ പരിശോധ

Must read

കൊച്ചി: പുരാവസ്തു വില്പനയുടെ മറവില്‍ കോടികള്‍ തട്ടിച്ച മോന്‍സണ്‍ മാവുങ്കലിന് രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനെ തുടര്‍ന്ന് വിദഗ്ധ പരിശോധന നടത്താന്‍ തീരുമാനിച്ചു. കോടതിയില്‍ ഹാജരാക്കുന്നതിന് മുന്നോടിയായി എറണാകളും ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് കൊണ്ടുവന്നപ്പോഴാണ് ഇയാള്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുണ്ടെന്ന് വ്യക്തമായത്.

തുടര്‍ന്ന് വിദഗ്ധ പരിശോധന നടത്താന്‍ ഡോക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് മോന്‍സണെ കോടതിയില്‍ ഹാജരാക്കുന്നത്. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ക്രൈംബ്രാഞ്ച് കോടതിയില്‍ കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. അതേസമയം മോന്‍സണ്‍ കോടതിയില്‍ ജാമ്യഹര്‍ജിയും സമര്‍പ്പിച്ചു. തനിക്കെതിരേ വഞ്ചനാക്കേസ് ചുമത്തിയത് നീതിയല്ലെന്നാണ് ഇയാളുടെ വാദം.

അതിനിടെ മോന്‍സണ്‍ മാവുങ്കലിന് യൂദാസിന്റെ വെള്ളിക്കാശും മോശയുടെ വടിയും നല്‍കിയത് സിനിമാ പ്രവര്‍ത്തകന്‍ സന്തോഷെന്ന വെളിപ്പെടുത്തലുമായി മുന്‍ ഡ്രൈവര്‍ അജി നെട്ടൂര്‍ രംഗത്തെത്തി. വിദേശത്തു നിന്നും പുരാവസ്തുക്കള്‍ ഒന്നും കൊണ്ടുവന്നിട്ടില്ല. സംഭവം വാര്‍ത്തയായതോടെ സന്തോഷ് ഒളിവില്‍ പോയെന്നും അജി പറഞ്ഞു.

മോന്‍സണ്‍ മാവുങ്കല്‍ പുരാവസ്തുക്കളുടെ പേരില്‍ തട്ടിപ്പ് നടത്തുകയാണെന്ന് അറിയില്ലായിരുന്നു. അവയില്‍ കാല്‍ശതമാനവും മട്ടാഞ്ചേരിയില്‍ നിന്ന് സംഘടിപ്പിച്ചവയാണ്. എഴുപത് ശതമാനത്തോളം സാധനങ്ങളും സന്തോഷ് നല്‍കിയതാണെന്നും അജി വ്യക്തമാക്കി.

- Advertisement -

നടന്‍ ബാല പറഞ്ഞകാര്യങ്ങള്‍ നുണയാണെന്നും അജി പറഞ്ഞു. മോന്‍സണ്‍ മാവുങ്കലുമായി ബാലയ്ക്ക് നല്ല സൗഹൃദമാണുള്ളത്. മോന്‍സണ്‍ മാവുങ്കവിനെതിരെ പരാതി നല്‍കിയ അനൂപ് അഹമ്മദുമായി ബാലയ്ക്ക് സാമ്പത്തിക ഇടപാടുണ്ടായിരുന്നു. ബാലയുടെ ഡിവോഴ്സിനായി അഞ്ച് ലക്ഷം രൂപ നല്‍കിയത് അനൂപ് അഹമ്മദായിരുന്നു. ഇതേപ്പറ്റി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നുവെന്നും അജി വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഭരണം ആരംഭിക്കും മുമ്പ് ഡികെ മന്ത്രിസഭയിൽ പൊട്ടിത്തെറി; ചോദിച്ച വകുപ്പ് കിട്ടാത്തതിന് മന്ത്രി രാജിവെച്ചു

ബെംഗളൂരു: സത്യപ്രതിജ്ഞ ചൊല്ലി അധികാരത്തിലേറിയതിന് പിന്നാലെ കർണാടകയിൽ ഡി.കെ. ശിവകുമാർ മന്ത്രിസഭയിൽ പൊട്ടിത്തെറി. കോൺഗ്രസ് മുതിർന്ന നേതാവും ജലസേചന വകുപ്പ് മന്ത്രിയുമായ രാമലിംഗ റെഡ്ഡി മന്ത്രിസ്ഥാനം രാജിവെച്ചു. ചോദിച്ച വകുപ്പ് നൽകാത്തതിലുള്ള അതൃപ്തിയാണ് രാജിക്ക് പിന്നിലെന്നാണ്...

നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചുകയറി; മലപ്പുറത്ത് മൂന്നുപേർ മരിച്ചു

മലപ്പുറം: തേഞ്ഞിപ്പലം കോഹിനൂരിൽ വാഹനാപകടത്തിൽ മൂന്നുപേർക്ക് ദാരുണാന്ത്യം. ദേശീയപാത 66-ൽ നിർത്തിയിട്ട ലോറിയിൽ കാറിടിച്ചായിരുന്നു അപകടം. തൃശ്ശൂർ സ്വദേശികളായ ഷഹീദ്, ഭാര്യ ഷഹീന, ബന്ധു ജഹാന എന്നിവരാണ് മരിച്ചത്. കോഴിക്കോട്ടുനിന്ന് തൃശ്ശൂരിലേക്ക് പോകുംവഴിയായിരുന്നു അപകടം. രാത്രി...

രണ്ടര മാസം ഗർഭിണി, റസൂൽ പൂക്കുട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സജ്‌ന

കാച്ചി: ബിഗ് ബോസ് മത്സരാർത്ഥി സജ്‌നയുമായി ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെ താൻ ഗര്ഭിണിയാണെന്ന വിവരം പങ്കുവച്ച് സജ്‌ന. താൻ ഒൻപത്പ ആഴ്ച ഗർഭിണിയാണെന്ന് അറിയിച്ചുകൊണ്ടാണ് റസൂൽ...

താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം; രാവിലെ ആറു മുതല്‍ രാത്രി എട്ടുവരെ ഭാരവാഹനങ്ങള്‍ കടത്തിവിടില്ല: നിയന്ത്രണം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് വയനാട് ജില്ലാ കളക്ടര്‍

വയനാട്: താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം. കാലവര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനും യാത്രക്കാരുടെ സുരക്ഷയും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായാണ് ചുരത്തില്‍ (ദേശീയ പാത 766) ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ചുരത്തിലൂടെയയുള്ള...

ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

എടവണ്ണ: ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടവണ്ണ കല്ലിടുമ്പ് പൂവമണ്ണ് സ്വദേശി ഷാഹിനാണ് മരിച്ചത്. ഷാഹിനെ കാണാതായതിനെ തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെ...

Popular this week