പുരാവസ്തു തട്ടിപ്പ് കേസ് :മുൻ ഡിഐജി എസ് സുരേന്ദ്രന്‍റെ ഭാര്യയ്ക്കും പങ്ക്, ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ മുൻ ഡിഐജി എസ് സുരേന്ദ്രന്‍റെ ഭാര്യ ബിന്ദുലേഖയെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും. കൊച്ചി ഓഫീസിൽ ഹാജരാകാനാണ് ക്രൈംബ്രാഞ്ച് ബിന്ദുലേഖക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. കേസിൽ ബിന്ദുലേഖക്ക് മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. മോൻസൺ മാവുങ്കലിന്‍റെ തട്ടിപ്പിൽ ബിന്ദുലേഖയ്ക്കും പങ്കുണ്ടെന്ന് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് ചോദ്യം ചെയ്യുന്നത്.

മോൻസൺ മാവുങ്കലിന്‍റെ തട്ടിപ്പിൽ ബിന്ദുലേഖയ്ക്കും പങ്കുണ്ടെന്ന് കണ്ടെത്തിയ ക്രൈംബ്രാഞ്ച് നേരത്തെ ഇവർക്കെതിരെ കേസെടുത്തിരുന്നു. ഗൂഢാലോചന, വിശ്വാസ വ‌ഞ്ചന അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ബിന്ദുലേഖയുടെ ബാങ്ക് അക്കൗണ്ടിലേക്ക് മോൻസൺ മാവുങ്കലും ജീവനക്കാരും പണം അയച്ചതും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ബിന്ദുലേഖയുടെ ഭര്‍ത്താവായ മുൻ ഡി ഐ ജി സുരേന്ദ്രൻ കേസില്‍ നാലാം പ്രതിയാണ്. കേസിൽ സുരേന്ദ്രനെയും ക്രൈംബ്രാഞ്ച് നേരത്തെ ചോദ്യം ചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News