പാട്ന: കുരങ്ങന്‍ വീടിന് മുകളില്‍ നിന്ന് തള്ളിയിട്ട പത്താം ക്‌ളാസു കാരിക്ക് ദാരുണാന്ത്യം. ബീഹാറിലെ സിവാന്‍ ജില്ലയിലെ ഭഗവാന്‍പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മഘര്‍ ഗ്രാമത്തില്‍ ശനിയാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. പ്രിയ കുമാരി എന്ന വിദ്യാര്‍ത്ഥിയാണ് മരിച്ചത്.
പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന പ്രിയ കുമാരി വീടിന്റെ ടെറസിലിരുന്ന് പഠിക്കുമ്പോഴായിരുന്നു കുരങ്ങന്‍മാരുടെ ആക്രമണം്. പഠിക്കുന്നതിനിടെ കുരങ്ങന്‍മാര്‍ കുട്ടിയെ ഉപദ്രവിക്കാന്‍ തുടങ്ങി. ഭയന്നു പോയ കുട്ടി ആളുകള്‍ ബഹളം വച്ചതോടെ താഴേക്കുള്ള പടിക്കെട്ട് ലക്ഷ്യമാക്കി ഓടുന്നതിനിടെ ഒരു കുരങ്ങന്‍ തള്ളി താഴെയിടുകയായിരുന്നു. തലയുടെ പിന്‍ ഭാഗത്തും ശരീരത്തിന്റെ പലഭാഗത്തും പരിക്കേറ്റ കുട്ടി ബോധരഹിതയായി. ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല.
അതേസമയം കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം നടത്താന്‍ കുടുംബാംഗങ്ങള്‍ വിസമ്മതിച്ചെന്നും, ആര്‍ക്കും എതിരെ പരാതി നല്‍കിയിട്ടില്ലെന്നും ഭഗവാന്‍പൂര്‍ പോലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പറഞ്ഞു. നാളുകളായി പ്രദേശത്ത് കുരങ്ങുശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു.