24.2 C
Kottayam
Saturday, June 6, 2026

ടി20 ചരിത്രത്തിലെ കുറഞ്ഞ സ്‌കോറുമായി മംഗോളിയ!കളി ആദ്യ ഓവറില്‍ തന്നെ തീര്‍ത്ത് സിംഗപ്പൂര്‍

Must read

ബാംഗി: ടി20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ചെറിയ സ്‌കോറിന് പുറത്തായി മംഗോളിയ. ഈ മോശം റെക്കോര്‍ഡ് ഐല്‍ ഓഫ് മാന്‍ ടീമുമായി പങ്കിടുകയാണ് മംഗോളിയ. ടി20 ലോകകപ്പ് ഏഷ്യന്‍ മേഖലാ യോഗ്യതയില്‍ സിംഗപ്പൂരിനെതിരായ മത്സരത്തില്‍ കേവലം 10 റണ്‍സിന് മംഗോളിയ എല്ലാവരും പുറത്തായി. 10 ഓവര്‍ മാത്രമാണ് ടീം ബാറ്റ് ചെയ്തത്. മറുപടി ബാറ്റിംഗില്‍ അഞ്ചാം പന്തില്‍ തന്നെ സിംഗപൂര്‍ വിജയിക്കുകയും ചെയ്തു. ഒരു വിക്കറ്റ് സിംഗിപ്പൂരിന് നഷ്ടമായിരുന്നു. ഐല്‍ ഓഫ് മാന്‍ കഴിഞ്ഞ വര്‍ഷം സ്‌പെയ്‌നിനെതിരായ മത്സരത്തില്‍ 10 റണ്‍സിന് പുറത്തായിരുന്നു.

സിംഗപ്പൂരിന് വേണ്ടി ഹര്‍ഷ ഭരദ്വാജ് ആറ് വിക്കറ്റെടുത്തു. നാല് ഓവറില്‍ മൂന്ന് റണ്‍സ് മാത്രമാണ് ഭരദ്വാജ് വിട്ടുകൊടുതത്ത്. ആദ്യ ഓവറില്‍ തന്നെ 17കാരന് രണ്ട് വിക്കറ്റുകള്‍ നേടാന്‍ സാധിച്ചിരുന്നു. മംഗോളിയന്‍ നിരയില്‍ അഞ്ച് താരങ്ങള്‍ റണ്‍സെടുക്കാതെ പുറത്തായി.

അന്താരാഷ്ട്ര ടി20 ക്രിക്കറ്റിലെ ഏറ്റവും ചെറിയ നാല് സ്‌കോറുകളില്‍ മൂന്നും മംഗോളിയയുടെ അക്കൗണ്ടിലാണ്. രണ്ട് റണ്‍സ് വീതമെടുത്ത ഗാണ്ടംബെരേല്‍ ഗാന്‍ബോള്‍ഡ്, സോജാഖ്‌ളാന്‍ എന്നിവരാണ് മംഗോളിയയുടെ ടോപ് സ്‌കോറര്‍മാര്‍. പവര്‍ പ്ലേയില്‍ മാത്രം അഞ്ച് റണ്‍സിന് ഏഴ് വിക്കറ്റ് അവര്‍ക്ക് നഷ്ടമായിരുന്നു.

മറുപടി ബാറ്റിംഗില്‍ ആദ്യ പന്തില്‍ തന്നെ സിംഗപ്പൂരിന് ആദ്യ വിക്കറ്റ് നഷ്ടമായി. ക്യാപ്റ്റന്‍ മന്‍പ്രീത് സിംഗാണ് (0) മടങ്ങിയത്. വില്യം സിംപ്‌സണ്‍ (6), റൗള്‍ ശര്‍മ (7) പുറത്താവാതെ നിന്നു. ഗ്രൂപ്പില്‍ നാല് മത്സരങ്ങളും പരാജയപ്പെട്ട മംഗോളിയ അവസാന സ്ഥാനത്താണ്. നാലില്‍ നാലും ജയിച്ച ഹോംഗ് കോംഗാണ് എട്ട് പോയിന്റുമായി ഒന്നാമത്. നാല് മത്സരങ്ങളില്‍ ഇത്രയും പോയിന്റുള്ള കുവൈറ്റ് രണ്ടാം സ്ഥാനത്ത്. റണ്‍റേറ്റ് അടിസ്ഥാനത്തിലാണ് ഹോംഗ് കോങ് ഒന്നാമതെത്തിയത്. മലേഷ്യ മൂന്നാമതും സിംഗപ്പൂര്‍ നാലാം സ്ഥാനത്തുമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week