26.2 C
Kottayam
Friday, June 5, 2026

യാത്രക്കാരിയുടെ ബാഗില്‍ നിന്ന് 25,000 രൂപയും എ.ടി.എം കാര്‍ഡും മോഷ്ടിച്ച് സഹയാത്രക്കാരി; കൈയ്യോടെ കുടുക്കി സി.സി.ടി.വി

Must read

ഒറ്റപ്പാലം: ബസ് യാത്രയ്ക്കിടെ യാത്രക്കാരിയുടെ ബാഗില്‍ നിന്ന് വന്‍ കവര്‍ച്ച. യുവതിയുടെ ബാഗിലുണ്ടായിരുന്ന 25,000 രൂപയും എടിഎം കാര്‍ഡും മോഷ്ടിച്ചു.
തൃക്കങ്ങോട് കൊക്കത്ത് വീട്ടില്‍ ശ്രുജിതയുടെ ബാഗില്‍ നിന്ന് 25,000 രൂപയും എ.ടി.എം. കാര്‍ഡും മോഷ്ടിക്കപ്പെട്ടെന്നാണ് പരാതി. ബസിലെ ക്യാമറയില്‍ മറ്റൊരു സ്ത്രീ ബാഗില്‍ കൈയിട്ട് പഴ്സ് എടുക്കുന്ന ദൃശ്യം പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യമുള്‍പ്പെടെ ശ്രുജിത ഒറ്റപ്പാലം പോലീസില്‍ പരാതി നല്‍കി.

തിങ്കളാഴ്ച രാവിലെ പത്തരയോടെ ഒറ്റപ്പാലം-ചോറോട്ടൂര്‍ റോഡിലോടുന്ന ബസിലാണ് സംഭവം. ഒറ്റപ്പാലം ബസ് സ്റ്റാന്‍ഡിന് സമീപത്തെ കെട്ടിടത്തിലെ എ.ടി.എമ്മില്‍ നിന്നും വീടിന്റെ വായ്പ ആവശ്യത്തിനായി ശ്രുജിത പണമെടുത്തു. പണവും എ.ടി.എം. കാര്‍ഡുമടങ്ങിയ പഴ്സ് ബാഗില്‍ വെച്ചശേഷം ചോറോട്ടൂരിലേക്കുള്ള ബസില്‍ കയറി.

ബസില്‍ നിന്നുകൊണ്ട് യാത്ര ചെയ്യുന്നതിനിടെ ശ്രുജിതയുടെ പിറകില്‍ നിന്ന സ്ത്രീ ബാഗില്‍ കൈയിട്ട് പഴ്സെടുക്കുന്ന ദൃശ്യമാണ് ക്യാമറയില്‍ പതിഞ്ഞത്. കൈ ചുരിദാറിന്റെ ഷാളുകൊണ്ട് മറച്ച് ബാഗില്‍ കൈയിട്ട് കുറച്ചുസമയത്തെ ശ്രമത്തിനൊടുവിലാണ് പഴ്സെടുക്കുന്നതെന്ന് ദൃശ്യത്തില്‍ കാണുന്നു.

മുഖാവരണമുള്ളതിനാല്‍ മുഖം വ്യക്തമല്ല. തുടര്‍ന്ന്, കണ്ണിയംപുറം ബസ് സ്റ്റോപ്പില്‍ ഇറങ്ങിയശേഷം സംശയം തോന്നി നോക്കുമ്പോഴാണ് പണം നഷ്ടമായതായി അറിഞ്ഞത്. എ.ടി.എമ്മില്‍നിന്ന് പണമെടുത്ത് 15 മിനിറ്റിനകമാണ് ഇത് നഷ്ടപ്പെട്ടത്.
പിന്നീട് ശ്രുജിതയുടെ ഭര്‍ത്താവ് ഗോപികുമാര്‍ ബസ് തൊഴിലാളികളുമായി ബന്ധപ്പെട്ടപ്പോഴാണ് ക്യാമറയുണ്ടെന്നും ഇതില്‍ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ടെന്നും അറിഞ്ഞത്. പണമെടുത്തെന്ന് ആരോപണമുള്ള സ്ത്രീയും ഇതേ സ്റ്റോപ്പിലാണ് ഇറങ്ങിയതെന്നും ദൃശ്യങ്ങളില്‍ കാണുന്നു.

- Advertisement -

സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. രണ്ടാഴ്ച മുമ്പ് ഷൊര്‍ണൂരില്‍ ജോലിചെയ്യുന്ന ഒരു സ്ത്രീയുടെയും പണം മോഷ്ടിക്കുന്നത് ബസ് ക്യാമറയില്‍ പതിഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

എല്ലാ വയറുവേദനയും ഗ്യാസല്ല; വില്ലൻ ‘എച്ച്. പൈലോറി’ ബാക്ടീരിയയെന്ന് വിദഗ്ദ്ധർ, സ്വയംചികിത്സ അപകടം

ന്യൂഡൽഹി: സാധാരണയായി ഉണ്ടാകുന്ന വിട്ടുമാറാത്ത ദഹനസംബന്ധമായ അസ്വസ്ഥതകളെ വെറും ഗ്യാസ് മാത്രമായി കണ്ട് തള്ളിക്കളയുന്ന ജനങ്ങളുടെ പൊതുവായ ശീലത്തിനെതിരെ പ്രമുഖ ഡോക്ടർമാർ കടുത്ത മുന്നറിയിപ്പ് നൽകുന്നു. വയറ്റിൽ ഉണ്ടാകുന്ന ഇത്തരം നിരന്തരമായ അസ്വസ്ഥതകൾക്ക്...

സംസ്ഥാനത്ത് കാലവർഷം കടുക്കുന്നു; ശനിയാഴ്ച ആറ് ജില്ലകളിൽ റെഡ് അലർട്ട്; വടക്കൻ കേരളത്തിൽ അതിതീവ്രമഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ കാലവർഷം അതീവ ശക്തമാകുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ സംസ്ഥാനത്ത് പരക്കെ കടുത്ത മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതിയ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി വരാനിരിക്കുന്ന ശനിയാഴ്ച സംസ്ഥാനത്തെ ആറ് പ്രധാന...

ലിവ്-ഇൻ പങ്കാളിത്തത്തിലെ കൃത്രിമ ഗർഭധാരണം; കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർക്കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: വിവാഹത്തിന് മുൻപ് ഒരുമിച്ച് താമസിച്ച കാലത്ത് കൃത്രിമ ഗർഭധാരണത്തിലൂടെ ഉണ്ടായ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർത്ത് പുതിയ ജനന സർട്ടിഫിക്കറ്റ് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. സിംഗിൾ മദർ എന്ന നിലയിൽ...

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

Popular this week