തൃശൂരില്‍ തടവുകാരന്റെ അടിവസ്ത്രത്തിനുള്ളില്‍ നിന്ന് അരലക്ഷം രൂപ കണ്ടെടുത്തു! കണ്ണുതള്ളി അധികൃതര്‍
തൃശൂര്‍: മിന്നല്‍ പരിശോധനയ്ക്കിടെ തടവുകാരന്റെ അടിവസ്ത്രത്തിനുള്ളില്‍ നിന്നു അരലക്ഷം രൂപ പിടികൂടി. തൃശ്ശൂര്‍ ജില്ലാ ജയിലിലെ തടവുകാരനായ വാടാനപ്പള്ളി സ്വദേശി സുഹൈല്‍ (41) എന്നയാളുടെ അടിവസ്ത്രത്തില്‍ നിന്നാണ് പണം കണ്ടെത്തിയത്. മോഷണക്കേസില്‍ തടവുശിക്ഷ അനുഭവിച്ചുവരികയായിരുന്ന ഇയാള്‍ അസി.സൂപ്രണ്ടും സംഘവും നടത്തിയ റെയ്ഡിലാണ് പിടിയിലായത്.
ജയിലില്‍ ഇന്നലെ വൈകിട്ട് മൂന്നിന് നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. നിരവധി മോഷണ കേസുകളിലെ പ്രതിയാണിയാള്‍. സംഭവത്തില്‍ വിയ്യൂര്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. 2000 രൂപയുടെ 25 നോട്ടുകളാണ് പരിശോധനയില്‍ കണ്ടെടുത്തത്.
കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുമ്പോള്‍ കൂട്ടാളികള്‍ രഹസ്യമായി കൈമാറിയ പണമാണിതെന്നു പോലീസ് സംശയിക്കുന്നു. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന കാലത്ത് സുഹൈല്‍ ഒരുവട്ടം ജയില്‍ ചാടിയിരുന്നു. പണിക്കായി പുറത്തിറക്കിയ തക്കത്തിന് ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് മതില്‍ചാടി ഓടുകയായിരുന്നു. പിന്നീട് ഒരു വര്‍ഷത്തിനു ശേഷമാണ് ഇയാളെ പിടികൂടാന്‍ കഴിഞ്ഞത്.