27.4 C
Kottayam
Thursday, June 4, 2026

Money Heist : ‘കൊള്ളയടി ഇനി കൊറിയയില്‍’ : മണി ഹീസ്റ്റിന്‍റെ കൊറിയന്‍ പതിപ്പിന്‍റെ ട്രെയിലര്‍ ഇറങ്ങി

Must read

സോള്‍: ലോക തരംഗമായ സീരിസ് മണി ഹീസ്റ്റിന്‍റെ കൊറിയന്‍ പതിപ്പിന്‍റെ ട്രെയിലര്‍ ഇറങ്ങി. പ്രൊഫസറിന്റെയും സംഘത്തിന്റെയും കൊറിയന്‍ അവതരണമാണ് ഈ സീരിസില്‍ ഉണ്ടാകുക. സീരിസിന്‍റെ ട്രെയിലര്‍ നെറ്റ്ഫ്ലിക്സ് (Netflix) ഇപ്പോള്‍ പുറത്തുവിട്ടു. ഇരു കൊറിയകളും യോജിക്കാന്‍ തീരുമാനിക്കുമ്പോള്‍ ഉണ്ടാകുന്ന സാന്പത്തിക പ്രശ്നങ്ങള്‍ക്കിടയില്‍ വലിയൊരു പണം കൊള്ള പ്ലാന്‍ ചെയ്യുന്ന പ്രഫസറെയും സംഘത്തെയുമാണ് ട്രെയിലറില്‍ കാണിക്കുന്നത്.

മണി ഹീസ്റ്റ്: കൊറിയ – ജോയിന്റ് ഇക്കണോമിക് ഏരിയ (Money Heist: Korea – Joint Economic Area ) എന്നാണ് കൊറിയന്‍ മണി ഹീസ്റ്റിന്‍റെ പേര്. നടനും മോഡലും ചലച്ചിത്ര നിർമ്മാതാവുമായ യൂ ജി-ടേയാണ് പ്രധാന കഥാപാത്രമായ പ്രഫസറെ അവതരിപ്പിക്കുന്നത്. ഇതിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നെറ്റ്ഫ്ലിക്സ് വ്യാഴാഴ്ച പുറത്തിറക്കിയിരുന്നു. മണി ഹീസ്റ്റിലെ ഒറിജിനല്‍ പതിപ്പില്‍  അൽവാരോ മോർട്ടിന്റെ റോളിന് സമാനമാണ് ഈ റോള്‍ എന്നാണ് നെറ്റ്ഫ്ലിക്സ് നല്‍കുന്ന സൂചന

നെറ്റ്ഫ്‌ളിക്‌സിലെ തന്നെ ഹിറ്റ് സീരിസായ സ്‌ക്വിഡ് ഗെയിമിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പാര്‍ക്ക് ഹേ-സൂവും മണി ഹീസ്റ്റ് കൊറിയന്‍ പതിപ്പില്‍ ഉണ്ടാകും. ആക്ഷൻ-പായ്ക്ക്ഡ് സീസണിനെ സൂചിപ്പിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മണിഹീസ്റ്റിലെ പ്രശസ്തമായ സാൽവഡോർ ഡാലി മാസ്‌കുകൾക്ക് പകരം ഹാഹോ മാസ്‌ക്കുകളാണ് കൊറിയന്‍ സീരിസില്‍ ഉണ്ടാകുക.

മണി ഹീസ്റ്റിന്റെ കെ-അഡാപ്റ്റേഷൻ പ്രവർത്തനത്തിലാണെന്ന് നെറ്റ്ഫ്ലിക്സ് 2020 നവംബറിലാണ് നെറ്റ്ഫ്ലിക്സ് പ്രഖ്യാപിച്ചത്. 12 എപ്പിസോഡുകളുള്ള സീസണായിരിക്കും ഉണ്ടാകുക, മണി ഹീസ്റ്റിന്‍റെ കൊറിയന്‍ പതിപ്പിന്‍റെ സംവിധാനം വോയ്‌സ്, ദി വിസിറ്റർ, ബ്ലാക്ക് തുടങ്ങിയവയുടെ സംവിധാനത്തിലൂടെ പേരുകേട്ട കിം ഹോങ് സൺ ആണ്. ജൂണ്‍ 24നാണ് ഈ സീരിസ് സ്ട്രീം ചെയ്ത് തുടങ്ങുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

ട്രംപിന് തിരിച്ചടി; ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം പാസാക്കി യുഎസ് ജനപ്രതിനിധി സഭ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. ഇറാൻ യുദ്ധം അവസാനിപ്പിക്കാനും അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനുമുള്ള നിർണായക പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 208-ന് എതിരേ 215 വോട്ടുകൾക്കാണ് പ്രമേയം...

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

Popular this week