കൊച്ചി: വ്യാപാരിയെ ഭീഷണപ്പെടുത്തി പണം തട്ടിയെന്ന കേസില്‍ കൊച്ചിയിൽ കോര്‍പ്പറേഷൻ കൗൺസിലർ അറസ്റ്റിൽ. 30 ആം ഡിവിഷൻ കൗൺസിലർ ടിബിൻ ദേവസി അടക്കം മൂന്ന് പേരാണ് പിടിയിലായത്. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി കൂടിയാണ് ടിബിൻ ദേവസി. കടവന്ത്രയിൽ ബിസിനസ് നടത്തുന്ന കാസർകോട് സ്വദേശിയാണ് പരാതിക്കാരൻ. 2 ലക്ഷം രൂപ പ്രതികൾ ഭീഷണിപ്പെടുത്തി അക്കൗണ്ടിൽ വാങ്ങി എന്ന് പൊലീസ് കണ്ടെത്തി. എന്നാല്‍, പരാതിക്കാരൻ 40 ലക്ഷം രൂപ നൽകാൻ ഉണ്ടെന്നാണ് പ്രതികൾ മൊഴി നൽകിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News