24 C
Kottayam
Thursday, June 4, 2026

Gold price: സ്വർണവിലയിൽ വീണ്ടും വർധന

Must read

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില (Gold price) വീണ്ടും ഉയർന്നു. ഒരു ഗ്രാം സ്വർണത്തിന് 25 രൂപയാണ് വർധിച്ചത്. ഇന്നലെ 20 രൂപ വർധിച്ച് ഒരു  ഗ്രാം സ്വർണത്തിന്റെ വില  4800 രൂപയിൽ എത്തിയിരുന്നു. ഇന്ന് 25 രൂപ വർധിച്ചതോടുകൂടി ഒരു ഗ്രാം സ്വർണത്തിന് 4825 രൂപയായി. ഇതോടെ  ഒരു പവൻ സ്വർണത്തിന്റെ വിലയിൽ  200 രൂപയുടെ വർധനവ് രേഖപ്പെടുത്തി. സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ  വില ( Todays gold price) 38600 രൂപയാണ്. 

കുത്തനെ കുതിച്ചുയരുകയും താഴുകയും ചെയ്ത സ്വർണവില കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ മാറ്റമില്ലാതെ തുടർന്നിരുന്നു. എന്നാൽ ഇന്നലെ വീണ്ടും സ്വർണവില ഉയരുകയായിരുന്നു. സംസ്ഥാനത്ത് 18 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന്റെ വില 20 രൂപ വർധിച്ചു. കഴിഞ്ഞ ദിവസം 3965 രൂപയായിരുന്നു  18 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന്റെ വില. ഇന്ന് 20 രൂപ വർധിച്ച് 3985 രൂപയാണ് സംസ്ഥാനത്ത് 18 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന്റെ വില. അതേമയം വെള്ളിയുടെ വില മാറ്റമില്ലാതെ തുടരുന്നു. 925 ഹോൾമാർക്ക് വെള്ളിക്ക് 100 രൂപയാണ് വില. വെള്ളിക്ക് 72 രൂപയാണ് വില. 

രണ്ടു ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ ഇന്നലെയാണ് 20 രൂപയുടെ വർദ്ധനവ് ഉണ്ടായത്. ഏപ്രിൽ അഞ്ചിനും ആറിനുമാണ് സ്വർണവിലയിൽ മാറ്റമില്ലാതെ തുടർന്നത്. ഏപ്രിൽ നാലിന്  22 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 15 രൂപ കുറഞ്ഞിരുന്നു. ഏപ്രിൽ ഒന്നിന് സ്വർണവില കുത്തനെ ഉയർന്നിരുന്നു.  22 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 45 രൂപയോളം ആയിരുന്നു വർധിച്ചത്. ഏപ്രിലിലെ ഏറ്റവും ഉയർന്ന നിരക്കാണ് അന്ന് രേഖപ്പെടുത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week