24.6 C
Kottayam
Friday, June 5, 2026

‘എന്റെ പ്രിയപ്പെട്ട അപ്പുവിന് …’; പ്രണവിന് പിറന്നാളാശംസ നേർന്ന് മോഹൻലാൽ

Must read

മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാലിന്റെ പിറന്നാൾ ദിനമാണ് ജൂലായ് 13. മകന് പിറന്നാളാശംസിച്ചുകൊണ്ടുള്ള മോഹൻലാലിന്റെ സോഷ്യൽ മീഡിയാ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. പ്രണവിന്റെ ചിത്രവും മോഹൻലാൽ പങ്കുവെച്ചു.

“എന്റെ പ്രിയപ്പെട്ട അപ്പുവിന് പിറന്നാളാശംസകൾ… നിന്നെപ്പോലെ തന്നെ ഈ വർഷവും സവിശേഷമായിരിക്കട്ടെ! ഒരുപാട് സ്നേഹത്തോടെ അച്ഛ”. മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചതിങ്ങനെ. ​ഗായകൻ എം.ജി. ശ്രീകുമാർ, നടിമാരായ ബീന ആന്റണി, ​ഗൗരി നന്ദ തുടങ്ങി നിരവധി പേർ പ്രണവിന് ആസംസകളുമായെത്തി.

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത വർഷങ്ങൾക്കുശേഷം ആണ് പ്രണവ് നായകനായി ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം. പതിവുപോലെ ചിത്രത്തിന്റെ പ്രമോഷൻ പരിപാടികൾക്കൊന്നും നിൽക്കാതെ യാത്രയ്ക്ക് പോവുകയാണ് പ്രണവ് ചെയ്തത്.

കഴിഞ്ഞദിവസം താനൊരു കവിതാ സമാഹാരം പുറത്തിറക്കാനുള്ള ശ്രമത്തിലാണെന്ന് പ്രണവ് അറിയിച്ചിരുന്നു. പുസ്തകത്തിന്റെ കവര്‍ പേജിന്റെ സൂചനനല്‍കുന്ന ചിത്രത്തോടൊപ്പമാണ് ‘കവിതകള്‍ സമാഹരിച്ച് പുസ്തകമാക്കുന്ന പണിയിലാണ്, കാത്തിരിക്കൂ’ എന്ന് പ്രണവ് കുറിച്ചിരിക്കുന്നത്. ‘ലൈക്ക് ഡിസേര്‍ട്ട് ഡ്യൂൺ'( Like Desert Dune) എന്ന പേരും ചിത്രത്തില്‍ കാണാമായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week