ഇടയ്ക്കൊക്കെ നമ്മുടെ സിനിമകൾ മോശമാവണം, ആൾക്കാർ കൂവണം, കുറ്റം പറയണം ഒക്കെ വേണം, വൈറലായി മോഹൻലാലിൻ്റെ വാക്കുകൾ

കൊച്ചി:ലയാളികളുടെ പ്രിയതാരമാണ് മോഹൻലാൽ. മഞ്ഞിൽവിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ‌ എത്തി, ഇന്ന് ലോകമെമ്പാടും ആരാധകരുള്ള നടനാണ് മോഹൻലാൽ. വർഷങ്ങൾ നീണ്ട തന്റെ അഭിനയ ജീവിതത്തിൽ മോഹൻലാൽ കെട്ടിയാടാത്ത വേഷങ്ങൾ ചുരുക്കമാണെന്ന് പറയാം. ഓരോ കഥാപാത്രങ്ങൾക്കും വേണ്ടി മോഹൻലാൽ എടുക്കുന്ന ഡെഡിക്കേഷനുകൾ എത്രത്തോളമെന്ന് അദ്ദേഹത്തിന്റെ സിനിമകളിൽ നിന്നും വ്യക്തമാണ്.

മോൺസ്റ്റർ എന്ന ചിത്രമാണ് മോഹൻലാലിന്റേതായി ഒടുവിൽ പുറത്തിറങ്ങിയത്. ലക്കി സിം​ഗ് എന്ന കഥാപാത്രമായി മോഹൻലാൽ നിറഞ്ഞാടിയ ചിത്രം പ്രേക്ഷക- നിരൂപക പ്രശംസകൾ ഒരുപോലെ നേടി പ്രദർശനം തുടരുകയാണ്. ഈ അവസരത്തിൽ മോഹൻലാൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. 

ഒരുപത്ര കട്ടിങ്ങിന്റെ ഫോട്ടോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. “ഒരേകാര്യം ചെയ്തു കൊണ്ടിരിക്കുന്നതിനിടയ്ക്ക് ചില അപ്സ് ആന്റ് ഡൗൺസൊക്കെ ഉണ്ടാവണ്ടേ ? അപ്പോഴല്ലേ ലൈഫിന് ഒരു രസം. അല്ലാതെ എല്ലാം നല്ലതായി വന്നാൽ എന്താണൊരു രസം. മടുത്ത് പോവില്ലേ ? ഇടയ്ക്കൊക്കെ നമ്മുടെ സിനിമകൾ മോശമാവണം, ആൾക്കാർ കൂവണം, കുറ്റം പറയണം ഒക്കെ വേണം. അപ്പോഴല്ലേ ഒരു ആക്ടർക്ക്, ഒരു പെർഫോർമർ എന്ന നിലയ്ക്ക് സ്വയം പരിശോധിക്കാനാവുകയുള്ളൂ“, എന്നാണ് മോഹൻലാൽ പറയുന്നത്. സന്തോഷ് കീഴാറ്റൂർ അടക്കമുള്ള സിനിമയ്ക്ക് അകത്തും പുറത്തുമുള്ളവർ ഈ ഫോട്ടോ ഷെയർ ചെയ്യുന്നുണ്ട്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News