കൊച്ചി: മലയാള സിനിമാപ്രേമികൾക്ക് ആവേശമായി ലാലേട്ടന്റെ വിഷുക്കൈനീട്ടം. മോഹൻലാലും തരുൺ മൂർത്തിയും ഒന്നിക്കുന്ന ‘L366’ എന്ന ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടു. ‘അതിമനോഹരം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഒരു പോലീസ് ഓഫീസറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. വിഷുദിനത്തിൽ രാവിലെ 10:10-നാണ് സോഷ്യൽ മീഡിയയെ ഒന്നടങ്കം ആവേശത്തിലാഴ്ത്തിക്കൊണ്ട് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്.
മലയ്ക്ക് പോകുന്ന സ്വാമിമാർക്കിടയിൽ മാസ് ലുക്കിൽ നിൽക്കുന്ന ടി.എസ്. ലവ് ലാജൻ എന്ന പോലീസ് കഥാപാത്രത്തെയാണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. ലാലേട്ടന്റെ ക്ളാസിക് പോലീസ് വേഷങ്ങളെ ഓർമ്മിപ്പിക്കുന്ന ലുക്കിന് വലിയ സ്വീകരണമാണ് ആരാധകർക്കിടയിൽ ലഭിക്കുന്നത്. മോഹൻലാലും തരുൺ മൂർത്തിയും ഒന്നിച്ച ‘തുടരും’ എന്ന വൻ വിജയത്തിന് ശേഷം ഈ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന രണ്ടാമത്തെ ചിത്രമാണിത്.
ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന ആദ്യ മോഹൻലാൽ ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. രതീഷ് രവിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഷാജി കുമാർ ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന് സംഗീതം നൽകുന്നത് ജേക്സ് ബിജോയ് ആണ്. മലയാള സിനിമയിലെ മുൻനിര സാങ്കേതിക പ്രവർത്തകർ അണിനിരക്കുന്ന ഈ ചിത്രം ബോക്സ് ഓഫീസിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
വിവേക് ഹർഷൻ എഡിറ്റിംഗും വിഷ്ണു ഗോവിന്ദ് സൗണ്ട് ഡിസൈനും നിർവ്വഹിക്കുന്നു. ബിനു പപ്പുവാണ് സഹസംവിധാനം. ആർട്ട് ഗോകുൽദാസും കോസ്റ്റ്യൂം മഷാർ ഹംസയും കൈകാര്യം ചെയ്യുന്നു. മേക്കപ്പ് റോണെക്സ് സേവ്യറും പ്രൊഡക്ഷൻ കൺട്രോളർ സുധർമനുമാണ്. ഒബ്‌സ്‌ക്യൂറ എന്റർടൈൻമെന്റാണ് ഡിജിറ്റൽ മാർക്കറ്റിംഗ് നിയന്ത്രിക്കുന്നത്.
മലയാളികളുടെ പ്രിയങ്കരനായ ലാലേട്ടന്റെ പുതിയ ചിത്രം ഒരു ഫീൽ ഗുഡ് – മാസ് എന്റർടെയ്‌നറായിരിക്കുമെന്ന സൂചനയാണ് ‘അതിമനോഹരം’ എന്ന പേരും പോസ്റ്ററും നൽകുന്നത്. വരും ദിവസങ്ങളിൽ ചിത്രത്തിന്റെ കൂടുതൽ വിശേഷങ്ങൾ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് സിനിമ ലോകം.
On the auspicious occasion of Vishu, actor Mohanlal surprised fans by revealing the title and first-look poster of his upcoming film, ‘L366’. Titled ‘Athimanoharam’, the movie marks the second collaboration between Mohanlal and director Tharun Moorthy following the hit film ‘Thudarum’. Produced by Ashiq Usman Productions, the poster features Mohanlal in a police officer role, T.S. Love Lajan, amidst Sabarimala pilgrims. Written by Ratheesh Ravi and shot by Shaji Kumar with music by Jakes Bejoy, the film boasts a high-profile technical crew


