23.9 C
Kottayam
Thursday, June 4, 2026

പുരികത്ത് കൊള്ളാനുള്ളത് കണ്ണിൽ കൊണ്ടു, ….ഞാൻ നോക്കി വച്ചിട്ടുണ്ട് കേട്ടോ…! കണ്ണിൽ കുത്തിയ മാധ്യമപ്രവർത്തകനോട് തഗ്ഗടിച്ച് മോഹൻലാൽ; വൈറൽ ആയി ഫോൺ സംഭാഷണം

Must read

കൊച്ചി: കഴിഞ്ഞ ദിവസം മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാലിന്റെ കണ്ണിൽ ഒരു മാധ്യമപ്രവർത്തകന്റെ മൈക്ക് കൊണ്ടത് സോഷ്യൽ മീഡിയയിൽ അടക്കം വലിയ ചർച്ചയായിരുന്നു. ഇന്നലെ തിരുവനന്തപുരത്ത് വച്ചാണ് സംഭവം നടന്നത്. വിസ്മയ മോഹൻലാലിന്റെ സിനിമാപ്രവേശവുമായി ബന്ധപ്പെട്ട വാർത്തകൾ ചർച്ചയാകുന്നതിന് ഇടയിലാണ് ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാൻ മോഹൻലാൽ തിരുവനന്തപുരത്ത് എത്തിയത്. പരിപാടിക്കു ശേഷം മടങ്ങുന്നതിന് ഇടയിൽ വിസ്മയയുടെ സിനിമാപ്രവേശവുമായ ബന്ധപ്പെട്ട പ്രതികരണത്തിനായി മാധ്യമപ്രവർത്തകർ താരത്തെ സമീപിച്ചു.

- Advertisement -

മാധ്യമപ്രവർത്തകരോടു സംസാരിച്ചു കാറിൽ കയറുന്നതിന് ഇടയിലാണ് ഒരു ചാനൽ മൈക്ക് താരത്തിന്റെ കണ്ണിൽ കൊള്ളുകയായിരുന്നു. ഇപ്പോഴിതാ, മാപ്പ് പറയാൻ വിളിച്ച ആളെ കൂളാക്കി വിട്ടിരിക്കുകയാണ് ലാലേട്ടൻ. പുരികത്ത് കൊള്ളേണ്ടത് കണ്ണിൽ കൊണ്ടു…അത്രയേ ഉള്ളുവെന്നും അവസാനം ഫോൺ വയ്ക്കാൻ നേരം നിന്നെ ഞാൻ നോക്കി വച്ചിട്ടുണ്ട് കേട്ടോ എന്ന് തമാശ രൂപേണ മോഹൻലാൽ പറയുകയും ചെയ്തു.

- Advertisement -

എനിക്ക് യാതൊരു വിധ പ്രയാസമോ പ്രശ്നമോ ഇല്ല മോനെ. പുരികത്ത് കൊള്ളാനുള്ളത് കണ്ണിൽ കൊണ്ടു അത്രയേ ഉള്ളു. ഫോൺ വയ്ക്കാൻ നേരം ‘ഞാൻ നോക്കി വച്ചിട്ടുണ്ട് കേട്ടോ’ എന്ന ഡയലോഗ് തമാശയ്ക്ക് ആവർത്തിക്കുക കൂടി ചെയ്തു.

- Advertisement -

സോഷ്യൽ മീഡിയയിൽ ഈ സംഭവത്തിനു കാരണക്കാരനായ മാധ്യമപ്രവർത്തകനെ കുറ്റപ്പെടുത്തുന്ന വിമർശനങ്ങൾ ശ്രദ്ധയിൽ പെട്ടപ്പോഴാണ് മോഹൻലാൽ ഈ മാധ്യമപ്രവർത്തകന്റെ ഫോൺ നമ്പർ കണ്ടെത്തി അയാളെ വിളിച്ചത്. മോഹൻലാലിന്റെ സുഹൃത്തും ചാർട്ടേഡ് അക്കൗണ്ടന്റുമായ സനിൽകുമാറിന്റെ ഫോണിൽ നിന്നാണ് മാധ്യമപ്രവർത്തകനെ ബന്ധപ്പെട്ടത്.

ആൾക്കൂട്ടത്തിനിടയില്‍ നിന്നപ്പോൾ ഇങ്ങനെയൊന്നും സംഭവിക്കുമെന്ന് ഓർത്തില്ലെന്നും കയ്യിൽ നിന്നും മൈക്ക് പെട്ടന്നു വഴുതിപ്പോയതാണെന്നും മാധ്യമ പ്രവർത്തകൻ മോഹൻലാലിനോടു പറയുന്നുണ്ട്. അതിലൊന്നും കുഴപ്പമില്ലെന്നു പറഞ്ഞ താരം, നന്നായി ഇരിക്കൂ എന്നു പറഞ്ഞാണ് സംഭാഷണം അവസാനിപ്പിക്കുന്നത്.

അതുപോലെ നടൻ മോഹൻലാലിന്റെ സുഹൃത്തിന്റെ വാക്കുകളും വൈറലായിരിക്കുകയാണ്.

സനിൽ കുമാറിന്റെ വാക്കുകൾ…

‘ഇന്നലെ മാധ്യമപ്രവർത്തകരുടെ ഉന്തിലും തള്ളിലും പെട്ട് ഒരു മാധ്യമപ്രവർത്തകന്റെ കയ്യിലെ മൈക്ക് കണ്ണിൽ കൊണ്ടപ്പോൾ അദ്ദേഹത്തിന്റെ കണ്ണ് വേദനിച്ചു എന്നുള്ളതാണ് വാസ്തവമാണ്. മൈക്കിനെ പൊതിഞ്ഞ് സ്പോഞ്ച് ഉണ്ടെങ്കിലും റെറ്റിനയിൽ ഒക്കെ തട്ടുമ്പോൾ ‌വേദന ഉണ്ടാകുമല്ലോ. ഞങ്ങൾ തിരുവനന്തപുരം പാപ്പനംകൊടുള്ള സ്റ്റു‍ഡിയോയിലേക്ക് പോകുമ്പോഴും അവിടെ ചെന്നതിനു ശേഷവും അദ്ദേഹത്തിന്റെ കണ്ണിൽ നിന്ന് വെള്ളം വന്നുകൊണ്ടിരുന്നു. അവിടെ അദ്ദേഹത്തിന് ഷൂട്ട് ഉണ്ടായിരുന്നു.

അവിടേക്ക് പോകുന്നതിനിടെ അദ്ദേഹം ഇടയ്ക്കിടെ കണ്ണ് ഒപ്പിക്കൊണ്ടിരിക്കുകയായിരുന്നു. ഷൂട്ടിനിടയിലും കണ്ണിൽ നിന്ന് വെള്ളം വരുന്നുണ്ടായിരുന്നു. കണ്ണിന് വേദനയും ഉണ്ടായിരുന്നു.

ഇന്ന് രാവിലെ വരെയും കണ്ണിന് അസ്വസ്ഥത ഉണ്ടായിരുന്നു. സാമൂഹ്മാധ്യമങ്ങളിൽ ഇൗ സംഭവത്തിനു കാരണക്കാരനായ മാധ്യമപ്രവർത്തകനെ കുറ്റപ്പെടുത്തുന്ന വിമർശനങ്ങൾ ശ്രദ്ധയിൽ പെട്ടപ്പോൾ അദ്ദേഹം ഈ മാധ്യമപ്രവർത്തകന്റെ ഫോൺ നമ്പർ കണ്ടെത്തി അയാളെ വിളിച്ചു. തനിക്ക് കുഴപ്പമൊന്നുമില്ലെന്ന് പറഞ്ഞ് ആ മാധ്യമപ്രവർത്തകനെ ആശ്വസിപ്പിച്ചു. ഫോൺ വയ്ക്കാൻ നേരം ‘ഞാൻ നോക്കി വച്ചിട്ടുണ്ട് കേട്ടോ’ എന്ന ഡയലോഗ് തമാശയ്ക്ക് ആവർത്തിക്കുക കൂടി ചെയ്തു.

മോഹൻലാലിന്റെ കണ്ണിൽ മൈക്ക് തട്ടിയ സംഭവത്തിൽ നിരവധി പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. മോഹൻലാൽ മാന്യമായി പെരുമാറുക മാത്രമല്ല ആ സംഭവത്തിന്റെ സമ്മർദ്ദം ലഘൂകരിക്കാൻ ‘നിന്നെ ഞാൻ നോക്കി വച്ചിട്ടുണ്ട്’ എന്ന് തമാശരൂപത്തിൽ പറയുകയും ചെയ്തു. ഇതെല്ലാം ശരിക്കും ഒരു ഇതിഹാസതാരത്തിനെ കഴിയൂ എന്നാണ് ആരാധകപക്ഷം. മോഹൻലാലിന്റെ പ്രതികരണവും ഡയലോഗും വൈറലായിക്കഴിഞ്ഞു. ‘ലൂസിഫറിലെ സ്റ്റീഫൻ ആണേൽ കാണാമായിരുന്നു.. എടുത്ത് എയറിൽ കേറ്റിയേനെ! ഇത് ദൃശ്യത്തിലെ ലാലേട്ടൻ ആയി പോയി,’ എന്നാണ് ഒരു ആരാധകന്റെ കമന്റ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലി തർക്കം; യുവതിക്ക് ഡ്രൈവറുടെ ക്രൂരമർദ്ദനം, ഊബർ അക്കൗണ്ട് പൂട്ടി

മുംബൈ: മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ കാർ ഡ്രൈവറുടെ ക്രൂരമായ മർദ്ദനത്തിന് താൻ ഇരയായതായി യുവതിയുടെ വെളിപ്പെടുത്തൽ. തനിക്ക് മുംബൈ നഗരമധ്യത്തിൽ വെച്ച് നേരിടേണ്ടി വന്ന ഈ ഞെട്ടിക്കുന്ന...

നിയമസഭയിൽ നാടകീയ രംഗങ്ങൾ; ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകരുടെ കടുത്ത പ്രതിഷേധം, വാർത്താസമ്മേളനത്തിൽ നിന്നും ഇറക്കിവിട്ടു

തിരുവനന്തപുരം: കേരള നിയമസഭയിലെ മീഡിയ റൂമിൽ വാർത്താസമ്മേളനത്തിനെത്തിയ കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകർ കടുത്ത പ്രതിഷേധമുയർത്തി. കൃഷിമന്ത്രി ടി. സിദ്ദിഖ് ഔദ്യോഗികമായി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പങ്കെടുക്കാനാണ് മന്ത്രിയോടൊപ്പം ശ്രീറാം വെങ്കിട്ടരാമനും ഹാളിലേക്ക്...

Popular this week