33.4 C
Kottayam
Saturday, May 4, 2024

മോഹന്‍ലാലിന് തിരിച്ചടി,ഉടമസ്ഥ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത് 2016ൽ; ആനക്കൊമ്പ് കേസ് എങ്ങനെ പിൻവലിക്കാനാകും?ചോദ്യങ്ങളുമായി ഹൈക്കോടതി

Must read

കൊച്ചി:നടൻ മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസിൽ സര്‍ക്കാരിനോടു ചോദ്യങ്ങളുയർത്തി ഹൈക്കോടതി. കേസ് പിൻവലിക്കണം എന്നാവശ്യപ്പെട്ടു സർക്കാർ നൽകിയ ഹർജി പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി തള്ളിയതിനെതിരെ സമർപ്പിച്ച അപ്പീൽ ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ ചോദ്യങ്ങൾ. കേസ് എങ്ങനെ പിൻവലിക്കാനാകുമെന്നായിരുന്നു കോടതിയുടെ മുഖ്യ ചോദ്യം. 

2011ൽ മോഹൻലാലിന്റെ വീട്ടിൽ നിന്ന് ആനക്കൊമ്പു കണ്ടെത്തിയതിനെ തുടർന്നാണ് 1972ലെ വന്യജീവി, വനം സംരക്ഷണ നിയമപ്രകാരം 2012ൽ വനം വകുപ്പു കേസ് റജിസ്റ്റർ ചെയ്തത്. എന്നാൽ 2016ൽ മാത്രമാണ് ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നത്. അതുകൊണ്ടു തന്നെ അനുമതിയില്ലാതെ ആനക്കൊമ്പു കൈവശം വച്ചതിനെക്കുറിച്ച് അന്വേഷണം വേണ്ടേ എന്നു കോടതി ചോദിച്ചു.

കെ. കൃഷ്ണകുമാർ എന്നയാൾ മോഹൻലാലിന് ആനക്കൊമ്പു കൈമാറി എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. മോഹൻലാലിന്റെ ആർട് ഗാലറിയിൽ സൂക്ഷിക്കുന്നതിനാണ് രണ്ട് ആനക്കൊമ്പുകൾ നൽകിയതത്രെ. മറ്റൊരാളിൽ നിന്നു വിലകൊടുത്തു വാങ്ങിയതാണ് ആനക്കൊമ്പെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അതുകൊണ്ടു തന്നെ കേസ് റജിസ്റ്റർ ചെയ്യപ്പെടുമ്പോൾ നടന് ആനക്കൊമ്പിന്റെ ഉടമസ്ഥാവകാശം ഉണ്ടായിരുന്നോ എന്നത് അന്വേഷിക്കേണ്ട കാര്യമാണെന്നാണ് കോടതിയുടെ നിരീക്ഷണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week