EntertainmentKeralaNews

ജീത്തു ജോസഫ്-മോഹന്‍ലാല്‍ മാജിക് വീണ്ടും, മികച്ച മിസ്റ്ററി ത്രില്ലര്‍’; ‘ട്വല്‍ത്ത് മാന്‍’ പ്രേക്ഷക പ്രതികരണം

മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടികെട്ടില്‍ പുതിയ ചിത്രം ‘ട്വല്‍ത്ത് മാന്‍’ ഒടിടി റിലീസായി ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെ പ്രദര്‍ശനത്തിനെത്തി. റിലീസ് ചെയ്ത് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ തന്നെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. പ്രതീക്ഷയെ നിലനിര്‍ത്തുന്ന ചിത്രമാണ് ട്വല്‍ത്ത് മാന്‍ എന്ന പ്രേക്ഷകരുടെ ആദ്യ പ്രതികരണം.

ജീത്തു ജോസഫിന്റെ മികച്ച മിസ്റ്ററി ത്രില്ലറാണ് ചിത്രമെന്നും പ്രതികരണമുണ്ട്. സിനിമയുടെ ആദ്യ ഭാഗങ്ങള്‍ ബോറപ്പിക്കുന്നുണ്ടെങ്കിലും പിന്നീട് ഒരു സസ്പന്‍സ് മൂഡിലേക്ക് കൊണ്ടുപോകുന്നതായി അഭിപ്രായപ്പെടുന്നു. ജീത്തു ജോസഫിന്റെ സംവിധാന മികവും മോഹന്‍ലാലിന്റെ പ്രകടനവും പശ്ചാത്തല സംഗീതവുമെല്ലാം വലിയ രീതിയില്‍ ചര്‍ച്ചയാവുകയാണ്.

അവസാന നിമിഷം വരെയും ത്രില്ലടിച്ച് കണ്ടിരിക്കാം’, ‘വീണ്ടുമൊരു ജീത്തു ജോസഫ് മോഹന്‍ലാല്‍ മാജിക്’, ‘ശിവദയടക്കമുള്ള താരങ്ങളുടെ മികച്ച പ്രകടനം’ ‘ഒരു വലിയ പ്രതീക്ഷ ഉണ്ടായിരുന്നതുകൊണ്ട് നിരാശ തോന്നി. 2 മണിക്കൂര്‍ 43 മിനിറ്റ് വളരെ വലുതാണെന്ന് നീണ്ടുപോയെന്ന് കരുതുന്നു . ഒരു മണിക്കൂറിന് ശേഷമാണ് യഥാര്‍ത്ഥ കഥ ആരംഭിക്കുന്നത്. 11 ഇരകളെക്കുറിച്ചുള്ള അന്വേഷണവും കൊലപാതകിയെക്കുറിച്ചുള്ള ക്ലൈമാക്‌സും ആളുകള്‍ക്ക് മനസിലാക്കികൊടുക്കാന്‍ സാധിച്ചില്ല.’ തുടങ്ങിയ അഭിപ്രായങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ഉയര്‍ന്നു വരുന്നത്.

https://twitter.com/SwayamD71945083/status/1527399426582384641?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1527399426582384641%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.reporterlive.com%2Ffilm-news%2F12th-man-audience-responses-80687

ദൃശ്യം ‘2 എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രമാണ് ‘ട്വല്‍ത്ത് മാന്‍’. 24 മണിക്കൂറിനുള്ളില്‍ നടക്കുന്ന ഒരു കഥയാണ് ചിത്രം. അനുശ്രീ, അദിതി രവി, സൈജു കുറുപ്പ്, വീണ നന്ദകുമാര്‍, ശിവദ നായര്‍, ഉണ്ണി മുകുന്ദന്‍, ശിവദ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരൂമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button