കാത്തിരിപ്പിന് വിരാമം ട്വൽത്ത് മാൻ ടൈറ്റിൽ സോംഗ് പുറത്ത്, മോഹൻലാലിൻ്റെ മിസ്റ്ററി ത്രില്ലർ 20 ന് റിലീസ്

കൊച്ചി:മോഹന്‍ലാലിനെ (Mohanlal) നായകനാക്കി ജീത്തു ജോസഫ് (Jeethu Joseph) സംവിധാനം ചെയ്യുന്ന ട്വല്‍ത്ത് മാനിന്‍റെ (12th Man) ടൈറ്റില്‍ സോംഗ് പുറത്തെത്തി. ഫൈന്‍ഡ് എന്ന ഇംഗ്ലീഷ് ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍ ആണ്. സംഗീത  സംവിധാനം അനില്‍ ജോണ്‍സണ്‍. സൌപര്‍ണിക രാജഗോപാല്‍ ആണ് പാടിയിരിക്കുന്നത്.

മിസ്റ്ററി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. ദൃശ്യം 2നു ശേഷം ജീത്തു ജോസഫ്- മോഹന്‍ലാല്‍ ഒരുമിക്കുന്ന ചിത്രം എന്ന നിലയില്‍ വലിയ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രവുമാണിത്. നവാഗതനായ കെ ആര്‍ കൃഷ്‍ണകുമാര്‍ ആണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. സ്വന്തം തിരക്കഥയിലല്ലാതെ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദ്യ മോഹന്‍ലാല്‍ ചിത്രവുമാണ് ട്വല്‍ത്ത് മാന്‍. ഉണ്ണി മുകുന്ദന്‍, അനുശ്രീ, അദിതി രവി, ലിയോണ ലിഷോയ്, വീണ നന്ദകുമാര്‍, ഷൈന്‍ ടോം ചാക്കോ, സൈജു കുറുപ്പ്, ശാന്തി പ്രിയ, പ്രിയങ്ക നായര്‍, ശിവദ, അനു സിത്താര, രാഹുല്‍ മാധവ്, അനു മോഹന്‍, ചന്ദുനാഥ്, നന്ദു, പ്രദീപ് ചന്ദ്രന്‍ തുടങ്ങിയവരും അഭിനയിക്കുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ഇടുക്കിയിലെ കുളമാവ് ആയിരുന്നു ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍.

ഒടിടി പ്ലാറ്റ്ഫോമിനുവേണ്ടി ഒരുക്കിയിരിക്കുന്ന ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്‍റെ എക്സ്ക്ലൂസീവ് റിലീസ് ആണ്. മെയ് 20ന് പ്രേക്ഷകരിലേക്ക് എത്തും. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം സതീഷ് കുറുപ്പ് ആണ്. എഡിറ്റിംഗ് വി എസ് വിനായക്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News