NationalNews

ആർ എസ് എസ് ദേശീയ അധ്യക്ഷൻ മോഹൻ ഭാഗവതിന് കോവിഡ് സ്ഥിരീകരിച്ചു

നാഗ്പൂർ: രാഷ്ട്രീയ സ്വയം സേവക സംഘം സർസംഘചാലക് ഡാേ. മോഹൻ ഭാഗവതിന് കാെറോണ സ്ഥിരീകരിച്ചു. നാഗ്പൂരിലെ കിംഗ്സ് വേ ആശുപത്രിയിലേക്ക് അദ്ദേഹത്തെ മാറ്റി.

ഇന്നലെ നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കൊറോണ സ്ഥിരീകരിച്ചതെന്ന് ആർഎസ്എസ് ട്വിറ്ററിലൂടെ അറിയിച്ചു. കൊറോണ വെെറസ് ബാധയുടെ സാധാരണ ലക്ഷണങ്ങൾ അദ്ദേഹത്തിനുണ്ടെന്നും ട്വിറ്റർ അറിയിപ്പിൽ വ്യക്തമാക്കി.

അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയിൽ ആശങ്ക വേണ്ടെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം. സാധാരണ രീതിയിലുള്ള പരിശോധനകളും വ്യായാമ മുറകളും നടക്കുന്നുണ്ടെന്നും ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button