കൊച്ചി: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മിന്നും വിജയമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഉപതിരഞ്ഞെടുപ്പ് നടന്ന 42 സീറ്റുകളില്‍ 24 സീറ്റുകളിലും എല്‍ഡിഎഫ് മിന്നും വിജയം കാഴ്ചവെച്ചുവെന്നും 20 സീറ്റുകള്‍ ഉണ്ടായിരുന്ന എല്‍ഡിഎഫ് 24ലേക്ക് ഉയര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തിരഞ്ഞെടുപ്പില്‍ കനത്ത ക്ഷീണമാണ് കോണ്‍ഗ്രസിന് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. 16 സീറ്റുണ്ടായിരുന്ന കോണ്‍ഗ്രസ് 12 സീറ്റിലേക്ക് എത്തിയെന്നും റിയാസ് പറഞ്ഞു.
മുഹമ്മദ് റിയാസിന്റെ വാക്കുകള്‍:ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ വിളിച്ചോതുന്നത്, നാല്‍പ്പതി രണ്ട് സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ ഇരുപ്പത്തിനാല് സീറ്റുകളിലും എല്‍ഡിഎഫ് വിജയം.ഇന്ന് നടന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഉള്ള ഉപതിരഞ്ഞെടുപ്പില്‍ നാല്‍പ്പത്തി രണ്ട് സീറ്റുകളില്‍ ഇരുപ്പത്തി നാല് സീറ്റുകളിലും എല്‍ഡിഎഫ് മിന്നും വിജയം കാഴ്ചവെച്ചു. 20 സിറ്റുകള്‍ ഉണ്ടായിരുന്ന എല്‍ഡിഎഫ് 24 ലേക്ക് ഉയര്‍ന്നു. കോണ്‍ഗ്രസിന് കനത്ത ക്ഷീണമാണ് സംഭവിച്ചത്.16 സീറ്റ് ആണ് കോണ്‍ഗ്രസിന് ഉണ്ടായിരുന്നത്. ഇത് 12 സീറ്റുകള്‍ ആയി കുറഞ്ഞു.
കോണ്‍ഗ്രസ് ബി.ജെ.പിക്ക് വോട്ട് മറിച്ചുകൊടുത്ത് വിജയിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കര നിയമസഭ ഉപതെരെഞ്ഞെടുപ്പ് നടക്കുന്ന എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ നഗരസഭയിലെ ഇളമണ്‍തോപ്പ് വാര്‍ഡിലുള്‍പ്പടെ കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിക്ക് മറിച്ചുകൊടുത്തുകൊണ്ട് ബിജെപിയെ വിജയിപ്പിച്ചുവെന്നാണ് റിയാസ് പറയുന്നത്. വോട്ട് കണക്കുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ചില കോണ്‍ഗ്രസ് നേതാക്കളുടെ മുന്‍കയ്യിലാണ് വോട്ട് കച്ചവടംഇതിനെതിരെ പ്രതിഷേധം കോണ്‍ഗ്രസില്‍ ഉയരുമെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.
തൃക്കാക്കര തെരെഞ്ഞെടുപ്പിനോടടുപ്പിച്ച് തൊടുത്തുള്ള തുപ്പുണിത്തറയില്‍ കോണ്‍ഗ്രസ് വോട്ട് എന്തിന് ബിജെപിക്ക് മറിച്ചുവെന്നും വോട്ട് മറിക്കുന്നതിന് നേതൃത്വം കൊടുത്ത കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ അന്വേഷണം നടത്താന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകുമോയെന്നും മുഹമ്മദ് റിയാസ് ചോദിച്ചു.
അവിശുദ്ധ സഖ്യങ്ങളെയെല്ലാം തട്ടിമാറ്റി ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ വിശ്വാസമര്‍പ്പിച്ച മുഴുവന്‍ വോട്ടര്‍മാര്‍ക്കും അഭിവാദ്യങ്ങളെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
തൃപ്പൂണിത്തുറയിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി ജയിക്കാന്‍ കാരണം കോണ്‍ഗ്രസ്-ബി.ജെ.പി കൂട്ടുകെട്ടാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി അംഗം എം. സ്വരാജും ആരോപിച്ചിരുന്നു. ബിജെപിക്ക് കോണ്‍ഗ്രസുകാര്‍ കൂട്ടമായി വോട്ടുചെയ്യുമെന്നും കാലകാലങ്ങളായി നിലനില്‍ക്കുന്ന കാര്യമാണിതെന്നും സ്വരാജ് പറഞ്ഞു. ബി.ജെ.പിക്ക് കൂടുതല്‍ കിട്ടിയ വോട്ടുകള്‍ കോണ്‍ഗ്രസില്‍ നിന്ന് പോയത് ആണെന്നും എം സ്വരാജ് പറഞ്ഞു