ന്യൂഡൽഹി: ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി മുൻ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ സുപ്രീംകോടതിയിൽ. കുറ്റക്കാരനാണെന്ന ഉത്തരവ് കൂടി സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം. മുഹമ്മദ് ഫൈസലിനുവേണ്ടി അഭിഭാഷകൻ കെ.ആർ ശശി പ്രഭുവാണ് ഹർജി സമർപ്പിച്ചത്. ഫൈസലിന് വേണ്ടി സുപ്രീംകോടതിയിൽ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഹാജരാകും. ഈ മാസം ഒൻപതിനാണ് ഹർജി പരിഗണിക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News