26.7 C
Kottayam
Saturday, May 4, 2024

ഇന്ത്യയ്ക്ക് തിരിച്ചടി?മാലദ്വീപില്‍ മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്; പീപ്പിൾസ് നാഷണൽ കോൺഗ്രസിന് വന്‍ഭൂരിപക്ഷം

Must read

മാലിദ്വീപ്: മാലദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസുവിൻ്റെ പീപ്പിൾസ് നാഷണൽ കോൺഗ്രസ് 2024ലെ പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ വൻഭൂരിപക്ഷത്തിലേക്ക് കുതിക്കുന്നു. ഔദ്യോഗിക ഫലപ്രഖ്യാപനം തിങ്കളാഴ്ചയുണ്ടാകും. 93 സീറ്റുകളിൽ 50 സീറ്റും വിജയിച്ചാണ് മുയിസുവിൻ്റെ പാർട്ടി വീണ്ടും ഭരണത്തിലേറുന്നത്.

മാലദ്വീപ് ഡെമോക്രാറ്റിക് പാർട്ടി പത്ത് സീറ്റുകളും സ്വതന്ത്രർ ഒമ്പത് സീറ്റുകളും നേടിയതായി മാലദ്വീപ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മാലദ്വീപ് ഡെവലപ്‌മെൻ്റ് അലയൻസ് രണ്ട് സീറ്റും ജുംഹൂറി പാർട്ടി ഒരു സീറ്റും നേടി. ഡെമോക്രാറ്റുകൾ, മാലദ്വീപ് നാഷണൽ പാർട്ടി, അധാലത്ത് പാർട്ടി എന്നിവർ ഇതുവരെ അക്കൗണ്ട് തുറന്നിട്ടില്ല.

മാലദ്വീപ് ചരിത്രത്തിലെ ഇരുപതാം പാർലമെന്റ് തിരഞ്ഞെടുപ്പാണ് ഇന്ന് നടന്നത്. പ്രസിഡൻ്റ് മുഹമ്മദ് മുയിസുവിൻ്റെ പാർട്ടിയായ പിഎൻസി 90 സ്ഥാനാർത്ഥികളെയാണ് അണിനിരത്തിയിരുന്നത്. ഇന്ത്യ അനുകൂല മാൽദീവിയൻ ഡെമോക്രാറ്റിക് പാർട്ടി 89 സീറ്റുകളിൽ മത്സരിച്ചെങ്കിലും ആകെ പത്ത് സീറ്റിൽ മാത്രമേ വിജയിക്കാനായുള്ളൂ.

തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട വിവരങ്ങൾ അനുസരിച്ച് 207,693 പേർ വോട്ട് രേഖപ്പെടുത്തി,. 72.96 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഇതിൽ 104,826 പുരുഷന്മാരും 102,867 സ്ത്രീകളും ഉൾപ്പെടുന്നു. ആകെ 284,663 വോട്ടർമാരാണ് മാലിദ്വീപിലുള്ളത്. മാലദ്വീപിലും മറ്റ് മൂന്ന് രാജ്യങ്ങളിലും പാർലമെൻ്റ് തെരഞ്ഞെടുപ്പിനായി 602 ബാലറ്റ് പെട്ടികൾ സ്ഥാപിച്ചിരുന്നു. ഇന്ത്യയും ശ്രീലങ്കയും മലേഷ്യയുമാണ് മാലദ്വീപിന് പുറത്ത് ബാലറ്റ് സ്ഥാപിച്ച മൂന്ന് രാജ്യങ്ങൾ.

തിരഞ്ഞെടുപ്പിന് ദിവസങ്ങൾ ശേഷിക്കെ 2018 മുതൽ പ്രസിഡന്റ് സ്ഥാനത്തുള്ള മുഹമ്മദ് മുയിസുവിനെതിരെ അഴിമതി ആരോപണങ്ങൾ ഉയർന്നിരുന്നു. ചൈന അനുകൂല രാഷ്ട്രീയക്കാരനായാണ് മുയിസ്സുവിനെ പരക്കെ കാണുന്നത്. ഇന്ത്യക്കെതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിക്കുന്ന വ്യക്തി കൂടിയാണ് മുഹമ്മദ് മുയിസു. തനിക്കെതിരെയുള്ള കുപ്രചരണങ്ങൾ ജനങ്ങൾ തള്ളിയതിനെ തെളിവാണ് തിരഞ്ഞെടുപ്പ് ഫലമെന്നായിരുന്നു മുയിസുന്റെ പ്രതികരണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week