24.2 C
Kottayam
Saturday, June 6, 2026

സ്വകാര്യ ഭാഗങ്ങളിൽ പച്ചകുത്താൻ നിർബന്ധിച്ചു,പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിനായി പീഡിപ്പിച്ചു;സുഹൈല്‍ ലൈംഗിക വൈകൃതങ്ങള്‍ക്കടിമ , ഭര്‍ത്താവ് സുഹൈലിനും പൊലീസിനുമെതിരെ ​ഗുരുതര ആരോപണങ്ങളുമായി മോഫിയയുടെ അച്ഛൻ

Must read

കൊച്ചി: ആലുവയിൽ സ്ത്രീധന പീഡനത്തെ തുടർന്ന് നിയമവിദ്യാർത്ഥിനി ആത്മഹത്യ (Suicide) ചെയ്ത സംഭവത്തിൽ ഭര്‍ത്താവ് സുഹൈലിനും പൊലീസിനുമെതിരെ ​ഗുരുതര ആരോപണങ്ങളുമായി മോഫിയയുടെ (Mofiya Parween) അച്ഛൻ. മോഫിയ പര്‍വീണിന് ഭര്‍ത്താവ് സുഹൈലിന്‍റെ വീട്ടില്‍ അനുഭവിക്കേണ്ടിവന്നത് ക്രൂര പീഢനമാണെന്ന് അച്ഛൻ ദില്‍ഷാദ് കെ സലീം പറയുന്നു. ശരീരം മുഴുവന്‍ പച്ചകുത്താനാവശ്യപ്പെട്ട് സുഹൈൽ മോഫിയയെ മര്‍ദ്ദിച്ചു. സുഹൈല്‍ ലൈംഗിക വൈകൃതങ്ങള്‍ക്കടിമയായിരുന്നു. . കുട്ടി സഖാവും സിഐയും ചേർന്ന് കേസ് ഒതുക്കി തീർക്കാന് ശ്രമിച്ചെന്നും മോഫിയയുടെ അച്ഛൻ പറയുന്നു.

മര്‍ദ്ദനവും സുഹൈലിന്റെ ലൈഗിക വൈകൃതവും മൂലം വിവാഹം കഴിഞ്ഞ് രണ്ടരമാസത്തിനുള്ളില്‍ മോഫിയ തിരികെ വീട്ടിലേക്ക് പോന്നു. സുഹൈല്‍ പണം ആവശ്യപെട്ട് മോഫിയയെ നിര‍ന്തരം മര്‍ദ്ദിച്ചിരുന്നു. സിനിമ നിര്‍മ്മിക്കാന്‍ മുപ്പത് ലക്ഷം രൂപ നല്‍കാത്തതിന് മോഫിയയുടെ കൈതിരിച്ച് ഒടിക്കാന്‍ ശ്രമിച്ചു. സ്റ്റേഷനിലെത്തി കേസ് ഒതുക്കിതീര്‍ക്കാന്‍ ശ്രമിച്ചത് കുട്ടി സഖാവെന്ന് മോഫിയ വിളിക്കുന്നയാളാണെന്നും സലീം പറയുന്നു. കുട്ടിസഖാവും സിഐയും ചേര്‍ന്നാണ് പരാതി ഇല്ലാതാക്കാന്‍ ശ്രമിച്ചത്. സ്റ്റേഷനുള്ളില്‍ വെച്ച് മോഫിയ പൊട്ടികരഞ്ഞിട്ടും സിഐ അലിവ് കാട്ടിയില്ലെന്ന് പിതാവ് പറയുന്നു.

കുട്ടിസഖാവും സുഹൈലും ബന്ധുക്കളാണെന്നാണ് മോഫിയ പറഞ്ഞത്. സംഭവത്തിൽ കുട്ടിസഖാവിന്‍റെ പങ്കും അന്വേഷിക്കണമെന്ന് മോഫിയയുടെ അച്ഛൻ ആവശ്യപ്പെട്ടു. കേസ് എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വഷിക്കണം എന്നാണ് കുടുംബത്തിന്റെ ആവശ്യം. നീതി നിക്ഷേധിച്ച സിഐയെ സസ്പെന്‍റ് ചെയ്യണം. ചെയ്തില്ലെങ്കില്‍ ഏതറ്റംവരെയും പോകുമെന്നും മോഫിയയുടെ അച്ഛൻ പറഞ്ഞു.

ആത്മഹത്യ കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ

- Advertisement -

‘എന്‍റെ അവസാനത്തെ ആഗ്രഹം’
”ഞാൻ മരിച്ചാൽ അവൻ എന്തൊക്കെ പറഞ്ഞുണ്ടാക്കുമെന്ന് അറിയില്ല. അവൻ എന്നെ മാനസികരോഗിയാക്കിക്കഴിഞ്ഞു. ഇനി ഞാൻ എന്ത് ചെയ്താലും മാനസിക പ്രശ്നം എന്ന് പറയും. എനിക്ക് ഇനി ഇത് കേട്ട് നിൽക്കാൻ വയ്യ. ഞാൻ ഒരുപാടായി സഹിക്കുന്നു. പടച്ചോൻ പോലും നിന്നോട് പൊറുക്കൂല സുഹൈൽ. എന്‍റെ പ്രാക്ക് എന്നും നിനക്ക് ഉണ്ടാവും.

- Advertisement -

അവസാനായിട്ട് അവനിട്ട് ഒന്ന് കൊടുക്കാൻ എനിക്ക് പറ്റി. അതെങ്കിലും ചെയ്തില്ലെങ്കിൽ ഞാനെന്‍റെ മനസ്സാക്ഷിയോട് ചെയ്യുന്ന വലിയ തെറ്റായി പോകും”

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week