KeralaNews

കലാപം പടരുമ്പോൾ തലേന്ന് അപ്പം തിന്ന കഥയാണ് മോദി പറയുന്നത്; മണിപ്പൂരിലേത് വംശീയ ഉന്മൂലനമെന്ന് അരുന്ധതി റോയ്

തൃശ്ശൂർ: മണിപ്പൂരിൽ നടക്കുന്നത് വംശീയ ഉന്മൂലനമെന്ന് പ്രശസ്ത സാഹിത്യകാരി അരുന്ധതി റോയ്. സ്ത്രീകളെ റേപ്പ് ചെയ്യാൻ സ്ത്രീകൾ തന്നെ ആഹ്വാനം ചെയ്യുന്നു. മണിപ്പൂരിൽ, ഹരിയാനയിൽ കലാപത്തീ അടുത്തടുത്ത് വരികയാണ് അരുന്ധതി റോയ് പറഞ്ഞു. തൃശ്ശൂർ സാഹിത്യ അക്കാദമിയിൽ നവമലയാളി സാസ്കാരിക പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അവർ.

25 വർഷം മുൻപ് എഴുതിത്തുടങ്ങിയ മുന്നറിയിപ്പുകൾ ഇപ്പോൾ തീയായി മാറി. രാജ്യത്ത് കലാപം പടരുമ്പോൾ തലേരാത്രി അത്താഴത്തിന് അപ്പം തിന്ന കഥയാണ് മോദി പറയുന്നതെന്നും അരുന്ധതി റോയ് പറഞ്ഞു. അതേസമയം മണിപ്പൂരിലെ സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയായി വീണ്ടും അക്രമസംഭവങ്ങൾ സജീവമായി. ബിഷ്ണുപൂർ ജില്ലയിലെ മെയ്‌തീ ഭൂരിപക്ഷ മേഖലയിൽ പിതാവും മകനും അടക്കം മൂന്ന് ഗ്രാമീണരെ അജ്ഞാതർ ഇന്നലെ കൊലപ്പെടുത്തിയിരുന്നു.

ഉഖ തമ്പക് ഗ്രാമത്തിൽ ഇന്നലെ പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം.അടുത്തടുത്ത വീടുകളിൽ ഉറങ്ങുകയായിരുന്ന മൂന്ന് പേരെയും വെടിവെച്ച ശേഷം വാളുകൊണ്ട് വെട്ടി ക്രൂരമായാണ് കൊലപ്പെടുത്തിയത്. മൂന്നുപേരും ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് വീടുകളിൽ തിരിച്ചെത്തിയതാണ്.പ്രതിഷേധിച്ച രോഷാകുലരായ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ സേന കണ്ണീർ വാതകം പ്രയോഗിച്ചു. കുക്കികളുടെ നിരവധി വീടുകൾ കത്തിച്ചു. കുക്കികളും സേനയും തമ്മിലുണ്ടായ വെടിവയ്‌പിൽ ഒരു കമാൻഡോയ്‌ക്ക് പരിക്കേറ്റു. അക്രമങ്ങൾ കാരണം ഇംഫാലിൽ കർഫ്യൂ നീട്ടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button