28.8 C
Kottayam
Tuesday, October 22, 2024

പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയും ഇന്ന് കേരളത്തില്‍ ,മോദി ചുമതലയേറ്റ ശേഷമുള്ള ആദ്യ പരിപാടി തൃശൂരില്‍

Must read

 

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും.രാത്രി 11.30 ന് വാവികസേനാ വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രിഎറണാകുളം ഗവ. ഗസ്റ്റ് ഹൗസില്‍ തങ്ങും. 8 ന് രാവിലെ 8.55 ന് ഗസ്റ്റ് ഹൗസില്‍ നിന്നിറങ്ങി 9.15ന് കൊച്ചി നാവിക വിമാനത്താവളത്തില്‍ പ്രത്യേക ഹെലികോപ്ടറില്‍ നിന്ന് ഗുരുവായൂരിലേക്ക് പോകും.തുടര്‍ന്ന് പൊതു സമ്മേളനത്തിലും പങ്കെടുക്കും. ക്ഷേത്ര ദര്‍ശനത്തിനു ശേഷം തിരികെ 12.40 ന് ഹെലികോപ്ടറില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. 1.55 വരെ എയര്‍പോര്‍ട്ട് ലോഞ്ചില്‍ വിശ്രമിക്കും. 2 മണിക്ക് തിരിച്ചു പോകും.പ്രധാന മന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായുള്ള കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്

ഉച്ചയ്ക്ക് 1.30 നാണ് 3 ദിവസത്തെ മണ്ഡല പര്യടനത്തിനായി വയനാട് എം.പി രാഹുല്‍ ഗാന്ധി കേരളത്തിലെത്തുന്നത്.കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന രാഹുല്‍ ഇന്ന് മലപ്പുറം ജില്ലയില്‍ 4 ഇടങ്ങളില്‍ റോഡ് ഷോയില്‍ പങ്കെടുക്കും.3 മണിക്ക് കാളികാവിലും 4.30 നിലമ്പൂരിലും രാഹുല്‍ എത്തും.ഏറനാട് മണ്ഡലത്തില്‍ 2 ഇടങ്ങളില്‍ ആണ് രാഹുലിന്റെ റോഡ് ഷോ..5.30 ന് എടവണ്ണയിലും 6.30 ന് അരീക്കോടും… തുടര്‍ന്ന് രാഹുല്‍ കല്പറ്റയിലേക്ക് പോകും.ശനിയാഴ്ച വയനാട് ജില്ലയില്‍ 6 ഇടങ്ങളില്‍ രാഹുലിന്റെ റോഡ് ഷോ നടത്തും.ഞായറാഴ്ച കോഴിക്കോട് ഈങ്ങാപ്പുഴയിലും മുക്കത്തും റോഡ് ഷോ നടത്തി രാഹുല്‍ ഡല്‍ഹിയ്ക്ക് മടങ്ങും

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഭാര്യ പെണ്ണല്ലെന്ന് തോന്നുന്നു,പരിശോധിച്ച് ഉറപ്പാക്കി തരണം; ഹൈക്കോടതിയെ സമീപിച്ച് യുവാവ്

ന്യൂഡൽഹി: സർക്കാർ ആശുപത്രിയിൽ വച്ച് ഭാര്യയുടെ ലിംഗപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയെ സമീപിച്ച് യുവാവ്. തന്റെ ഭാര്യ ട്രാൻസ്‌ജെൻഡർ ആണെന്നാണ് ഇയാൾ അവകാശപ്പെടുന്നത് വിവാഹത്തിന് മുൻപ് താൻ ട്രാൻസ് ജെൻഡറാണെന്ന കാര്യം...

പോലീസിറക്കിയില്ല ! പി. പി ദിവ്യക്കെതിരെ ‘ലുക്ക്ഔട്ട് നോട്ടീസ്’ ഇറക്കി യൂത്ത് കോൺഗ്രസ്; സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച്

കണ്ണൂര്‍: എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് കേസെടുത്തിട്ടും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പിപി ദിവ്യയെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച്  ദിവ്യക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് ഇറക്കി യൂത്ത് കോണ്‍ഗ്രസ്....

പാർട്ടി ഓഫീസിൽവെച്ച് ലോക്കല്‍സെക്രട്ടറി കടന്നുപിടിച്ചു, പരാതി നല്‍കി , നീതി കിട്ടിയില്ലെന്ന് അതിജീവിത

ആലപ്പുഴ പുന്നമട ലോക്കൽ സെക്രട്ടറിക്കെതിരായ ലൈംഗിക പീഡനപരാതിയിൽ ഇരയുടെ മൊഴി പുറത്ത്. പാർട്ടി ഓഫീസിൽവെച്ച് ശരീരത്തിൽ കടന്നുപിടിച്ചു.ലോക്കൽ സെക്രട്ടറിയാക്കാമെന്ന് പറഞ്ഞായിരുന്നു ലൈംഗികാതിക്രമമെന്നും പാർട്ടിയിൽ പരാതി നൽകിയിട്ട് നീതി കിട്ടിയില്ലെന്നും മൊഴിയിൽ പറയുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ...

മദ്രസകളുടെ കാര്യത്തില്‍ മാത്രം എന്തിന് ആശങ്ക? മറ്റ് മതങ്ങൾക്ക് വിലക്ക് ബാധകമാണോ? ആഞ്ഞടിച്ച് സുപ്രീം കോടതി

ന്യൂ ഡൽഹി: മദ്രസകൾക്കെതിരായ ബാലാവകാശ കമ്മീഷൻ ഉത്തരവിനെതിരെ ആഞ്ഞടിച്ച് സുപ്രീം കോടതി. 'ജീവിക്കുക, ജീവിക്കാൻ അനുവദിക്കുക' എന്നതാണ് മതേതരത്വമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വ്യക്തമാക്കി. കുട്ടികള്‍ക്ക് മതപഠനം പാടില്ലെന്നാണോ നിലപാടെന്ന് ബാലാവകാശ...

കേരളത്തിലെ ഭർത്താക്കന്മാരെ മൊട്ടയടിക്കാൻ ഭാര്യമാര്‍ നിർബന്ധിക്കുന്നു; കാരണമിതാണ്

കൊച്ചി:പൊതുവെ കേരളത്തിൽ ഡിമാൻഡ് ഇല്ലാത്ത ഒന്നാണ് കഷണ്ടി. അതുകൊണ്ട് തന്നെ കഷണ്ടിെയാളിപ്പിക്കാൻ വിഗ്ഗിനും കൃത്രിമ മുടിക്കുമെല്ലാം നല്ല ഡിമാൻഡ് ആണ്. എന്നാൽ, കഷണ്ടിയത്ര നിസാരമല്ല എന്ന തിരിച്ചറിവിലേക്ക് മലയാളികൾ എത്തിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ...

Popular this week