CrimeHome-bannerKeralaNews

മോഡലിന്റെ മരണം; ഭർത്താവ് സജാദിന് ഫുഡ് ഡെലിവറിയുടെ മറവില്‍ ലഹരി കച്ചവടം

കോഴിക്കോട്: കാസർകോട് ചെറുവത്തൂർ സ്വദേശിയും നടിയുമായ ഷഹനയെ (20)മരിച്ചനിലയിൽ കണ്ടെത്തിയ സംഭവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ ഭർത്താവ് സജാദ് ലഹരിക്കച്ചവടം നടത്തിയിരുന്നതായി പൊലീസ് കണ്ടെത്തി. ഇയാളെ അൽപ്പസമയത്തിനകം കോടതിയിൽ ഹാജരാക്കും.

ഷഹനയും സജാദും താമസിച്ചിരുന്ന ഫ്ളാറ്റിലെത്തിച്ച് തെളിവെടുപ്പ് പുരോഗമിക്കുകയാണ്. ഇവിടെ നടത്തിയ പരിശോധനയിലാണ് കഞ്ചാവ്, എംഡിഎംഎ, എൽഎസ്‌ഡി സ്റ്റാമ്പ് എന്നിവ പൊലീസ് കണ്ടെടുത്തത്. തെളിവെടുപ്പിന് ശേഷമാകും സജാദിനെ കോടതിയിൽ ഹാജരാക്കുക. സജാദ് ലഹരിക്കടിമയായിരുന്നെന്നും പൊലീസ് വ്യക്തമാക്കുന്നു. ഫുഡ് ഡെലിവറിയുടെ മറവിലായിരുന്നു ഇയാൾ ലഹരിക്കച്ചവടം നടത്തിയിരുന്നത്.

ഷഹനയുടെ ശരീരത്തിൽ ലഹരി വസ്തുക്കളുടെ സാന്നിദ്ധ്യമുണ്ടോയെന്ന് കണ്ടെത്തുന്നതിനായി മൃതദേഹം രാസപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇതിന്റെ ഫലം ലഭിച്ചാൽ മാത്രമേ കൂടുതൽ വിവരങ്ങൾ നൽകാൻ സാധിക്കുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു. ആത്മഹത്യാ പ്രേരണക്കുറ്റം, സ്ത്രീപീഡനം എന്നിവ ചുമത്തിയാണ് ഭർത്താവ് സജാദിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.

ഷഹനയെ ഭർത്താവ് കൊലപ്പെടുത്തിയതാണെന്ന് പെൺകുട്ടിയുടെ ഉമ്മ ഉമൈബ ആരോപിച്ചിരുന്നു. മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും വിവാഹം കഴിഞ്ഞ നാൾ മുതൽ സജാദും ബന്ധുക്കളും മകളെ നിരന്തരമായി പീഡിപ്പിക്കുകയായിരുന്നുവെന്നും അവർ പറഞ്ഞു. ഇരുപതാം പിറന്നാൾ ആഘോഷിക്കുന്നതിനായി വീട്ടിലേക്ക് ക്ഷണിച്ച മകൾ ആത്മഹത്യ ചെയ്യില്ലെന്നും ഉമ്മ പറഞ്ഞിരുന്നു.

വ്യാഴാഴ്ച രാത്രിയോടെയാണ് വാടകവീട്ടിലെ ജനലഴിയിലെ കമ്പിയിൽ തൂങ്ങിയനിലയിലാണ് ഷഹനയെ കണ്ടെത്തിയത്. കാസർകോട് ചെറുവത്തൂർ സ്വദേശിയായ ഷഹന ചില ജുവലറി പരസ്യങ്ങളിലും തമിഴ് സിനിമകളിൽ ചെറിയ വേഷങ്ങളിലും അഭിനിയിച്ചിട്ടുണ്ട്. കോഴിക്കോട് ചെറുകുളം സ്വദേശിയാണ് സജാദ്.ഒന്നര വർഷം മുമ്പാണ് ഇരുവരും വിവാഹിതരായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button