26 C
Kottayam
Saturday, June 6, 2026

സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ ഇന്ന് വൈകിട്ട് നാലിന് മോക് ഡ്രില്‍; ഡ്രില്‍ സംഘടിപ്പിക്കുന്നത് തിരക്കേറിയ സ്ഥലങ്ങളില്‍; ചുമതല അഗ്‌നിശമന സേനയ്ക്ക്

Must read

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ ഇന്ന് വൈകിട്ട് നാലിന് മോക് ഡ്രില്‍ നടക്കും. പാക്കിസ്ഥാന്‍ അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ഏതു സാഹചര്യത്തെയും നേരിടാന്‍ പൊതുജനങ്ങളെ സജ്ജരാക്കുന്നതിനുള്ള മോക് ഡ്രില്‍ സംഘടിപ്പിക്കുന്നത്. ഇന്ന് വൈകിട്ട് നാലിനാണ് മോക്ഡ്രില്‍ നടക്കുക. തിരക്കേറിയ സ്ഥലങ്ങളിലാണ് മോക് ഡ്രില്‍ സംഘടിപ്പിക്കുക. വ്യോമസേനയാണ് മോക് ഡ്രില്ലിന് നിര്‍ദേശിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ സജ്ജീകരിച്ച കണ്‍ട്രോള്‍ റൂമുകളിലേക്ക് വ്യോമസേന നല്‍കുന്ന സന്ദേശത്തെ തുടര്‍ന്നായിരിക്കും സിവില്‍ ഡിഫന്‍സ് സംവിധാനം സജീവമാകുന്നത്.

അഗ്‌നിശമന സേനയ്ക്കാണു ഡ്രില്ലിന്റെ ചുമതല. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ കലക്ടര്‍ കണ്‍ട്രോളിങ് ഓഫിസറായും ജില്ലാ ഫയര്‍ ഓഫിസര്‍ നോഡല്‍ ഓഫിസറായും പ്രവര്‍ത്തിക്കും. എയര്‍ വാണിങ് ലഭിക്കുന്നതോടെ ജില്ലാ ആസ്ഥാനങ്ങളില്‍ സൈറണ്‍ മുഴങ്ങും. ഷോപ്പിങ് മാളുകള്‍, സിനിമ തിയറ്ററുകള്‍ എന്നിവയുള്‍പ്പെടെ തിരക്കേറിയ സ്ഥലങ്ങളിലായിരിക്കും ഡ്രില്‍ സംഘടിപ്പിക്കുക. അമച്വര്‍ റേഡിയോ സ്റ്റേഷനുകള്‍ (ഹാം റേഡിയോ), മാധ്യമങ്ങള്‍ എന്നിവരുടെ സഹകരണത്തോടെ ആശയവിനിമയം ശക്തമാക്കും. അടിയന്തിര സാഹചര്യത്തില്‍ ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റാനുള്ള ഡ്രില്ലും ഇതിന്റെ ഭാഗമായി നടക്കും.

- Advertisement -

മോക്ക് ഡ്രില്‍ സംബന്ധിച്ച് അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍:

- Advertisement -

* ദീര്‍ഘമായ സൈറണ്‍ അപായ മുന്നറിയിപ്പാണ്. സുരക്ഷിതമാണെന്ന സൂചനയാണു ചെറിയ സൈറണ്‍.

* ആവശ്യമെങ്കില്‍ ആരാധനാലയങ്ങളിലെ അനൗണ്‍സ്മെന്റ് സംവിധാനങ്ങള്‍ ഉപയോഗിച്ച് പൊതുജനങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കണം.

* സ്‌കൂളുകളിലും ബേസ്മെന്റുകളിലും കമ്യൂണിറ്റി ഹാളുകളിലും പ്രഥമശുശ്രൂഷാ കിറ്റുകള്‍ തയാറാക്കണം.

- Advertisement -

* റസിഡന്റ്സ് അസോസിയേഷനുകളും പഞ്ചായത്തുകളും മോക്ക് ഡ്രില്‍ വാര്‍ഡന്‍മാരെ നിയോഗിക്കണം.

* മോക്ക് ഡ്രില്‍ സമയത്ത് വീടുകളിലെ വെളിച്ചം ഓഫാക്കണം (ബ്ലാക്ക് ഔട്ട്). കെട്ടിടങ്ങള്‍ക്കുള്ളില്‍ തന്നെ ഇരിക്കുക. വീടുകളില്‍ നിന്ന് വെളിച്ചം പുറത്തുപോകാതിരിക്കാന്‍ ജനലുകളില്‍ കട്ടിയുള്ള കാര്‍ഡ്‌ബോര്‍ഡുകളോ കര്‍ട്ടനുകളോ ഉപയോഗിക്കുക.

* വീടിനുള്ളിലെ ഏറ്റവും സുരക്ഷിതമായ സ്ഥലം കണ്ടെത്തുക. ബ്ലാക്ക് ഔട്ട് സമയത്ത് അവിടേക്കു മാറുക.

* ജനാലകളുടെ സമീപം മൊബൈല്‍ ഫോണുകളോ പ്രകാശം പുറപ്പെടുവിക്കുന്ന ഉപകരണങ്ങളോ ഉപയോഗിക്കരുത്.

* ബ്ലാക്ക് ഔട്ട് സൈറണ്‍ കേള്‍ക്കുമ്പോള്‍ തന്നെ ഗ്യാസ്/വൈദ്യുതി ഉപകരണങ്ങള്‍ ഓഫാക്കുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹി ഹോട്ടൽ തീപിടിത്തം: കാരണം പാചകക്കാരന്റെ അനാസ്ഥയെന്ന് കണ്ടെത്തൽ, പ്രതി അറസ്റ്റിൽ; കെട്ടിടം പ്രവർത്തിച്ചത് നിയമം ലംഘിച്ച്

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ വിദേശ പൗരന്മാർ ഉൾപ്പെടെ 21 പേരുടെ ദയനീയ മരണത്തിന് കാരണമായ വൻ തീപ്പിടിത്തത്തിന് കാരണം ഹോട്ടലിലെ പ്രധാന പാചകക്കാരന്റെ കടുത്ത അനാസ്ഥയെന്ന് ഔദ്യോഗിക കണ്ടെത്തൽ. ഈ നിർണായക കണ്ടെത്തലിന്...

നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്ററിലെന്ന് റിപ്പോർട്ടുകൾ

കൊച്ചി∙ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ വെന്റിലേറ്ററിലാണെന്നാണു വിവരം. ഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധന നടത്തുകയാണ്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുവർഷങ്ങളായി സലിം...

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

Popular this week