കായലോട് യുവതിയുടെ ആത്മഹത്യ; ആൾക്കൂട് വിചാരണയിൽ യുവാവിന്റെ പരാതിയില്‍ അഞ്ചുപേര്‍ക്കെതിരെ കേസെടുത്തു

പരസ്യവിചാരണയെത്തുടർന്ന് യുവതിയുടെ ആത്മഹത്യ; കുറിപ്പ് നിര്‍ണായകമായി, സുഹൃത്തിനെ ബന്ധപ്പെടാനായില്ല

കണ്ണൂര്‍: കായലോട്ടെ യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് ആണ്‍സുഹൃത്ത് റഹീസിന്റെ പരാതിയില്‍ അഞ്ചുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. അന്യായമായി സംഘംചേര്‍ന്ന് മര്‍ദിച്ചതിന്റെ പേരിലാണ് കേസെടുത്തിട്ടുള്ളത്. സംഭവത്തില്‍ ഇന്ന് പിണറായി പോലീസ് സ്‌റ്റേഷനില്‍ ഹാജരായി മൊഴി നല്‍കിയ റഹീസ് പരാതിയും നല്‍കിയിരുന്നു.

യുവതിയുടെ മരണത്തില്‍ ആത്മഹത്യാപ്രേരണാ കുറ്റത്തിന് അറസ്റ്റിലായ മൂന്നുപേരെ കൂടാതെ രണ്ടുപേര്‍ കൂടി റഹീസിന്റെ പരാതിയില്‍ പ്രതികളാണ്. മുബഷിര്‍, ഫൈസല്‍, റഫ്‌നാസ്, സുനീര്‍, സക്കരിയ്യ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.

സുഹൃത്തായ യുവതിക്കൊപ്പം താന്‍ കാറില്‍ സംസാരിച്ചുകൊണ്ടിരിക്കെ ഒരു സംഘം അങ്ങോട്ടേക്കെത്തുകയും ബലംപ്രയോഗിച്ച് ഇറക്കുകയും മര്‍ദിക്കുകയും ചെയ്തുവെന്നാണ് പരാതി. തന്റെ കൈവശമുണ്ടായിരുന്ന മൂന്ന് മൊബൈല്‍ ഫോണുകള്‍ കൈവശപ്പെടുത്തി. ഫോട്ടോകള്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. ശേഷം സ്‌കൂട്ടറിന്റെ തന്നെ ഒരു പറമ്പിലേക്ക് കൊണ്ടുപോയി മര്‍ദിച്ചെന്നും റഹീസിന്റെ പരാതിയില്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News