ജയ്‌പൂർ : രാജസ്ഥാനിൽ നാല് ജില്ലകളിലെ മൊബൈൽ ഇന്റർനെറ്റ് സേവനം റദ്ദാക്കി. ഗുജ്ജർ ആക്ഷൻ സംഘർഷ് സമിതി അഹ്വാനം ചെയ്ത പ്രക്ഷോഭം ഇന്ന് ആരംഭിക്കാനിരിക്കെ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് നടപടി. ഇതിന് പുറമേ ആറ് ജില്ലകളിൽ അധിക പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.
മൊബൈൽ ഇന്റർനെറ്റ് സേവനം റദ്ദാക്കിയ ജില്ലകളിൽ തലസ്ഥാനമായ ജയ്പൂരും ഉൾപ്പെടുന്നു. മുൻകരുകതൽ നടപടിയെന്നോണം ധോൽപൂർ അടക്കമുള്ള കേന്ദ്രങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതായാണ് വിവരം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News