തിരുവനന്തപുരം സംസ്ഥാനത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ കുറവുവന്നതോടെ ലോക്കൗട്ട് നിയന്ത്രണത്തില്‍ കൂടുതല്‍ ഇളവുകള്‍ നല്കി സംസ്ഥാനം. മൊബൈല്‍ ഷോപ്പുകള്‍ ഞായറാഴ്ചകളില്‍ തുറന്ന് പ്രവര്‍ത്തിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. വാഹന വര്‍ക്ക്ഷോപ്പുകള്‍ക്ക് ആഴ്ചയില്‍ രണ്ട് ദിവസം തുറന്ന് പ്രവര്‍ത്തിക്കാം. വ്യാഴം ഞായര്‍ ദിവസങ്ങളിലാണ് ഇവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി. ഈ ദിവസങ്ങളില്‍ സ്പെയര്‍ പാര്‍ട്സ് കടകള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കാം. എ.സി, ഫാന്‍ കടകള്‍ക്കും ഞായര്‍, വ്യാഴം ദിവസങ്ങളില്‍ തുറന്ന് പ്രവര്‍ത്തിക്കാം. ഇലക്ട്രീഷ്യന്മാര്ക്കും പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News