ഭോപ്പാല്‍: മധ്യപ്രദേശില്‍ കൊലക്കേസില്‍ ബിഎസ്പി(ബഹുജന്‍ സമാജ് പാര്‍ട്ടി) എംഎല്‍എയുടെ ഭര്‍ത്താവ് അറസ്റ്റില്‍. ദാമോ ജില്ലയിലെ പത്താരിയയിലെ എംഎല്‍എ, റാം ബായ് സിംഗിന്റെ ഭര്‍ത്താവ് ഗോവിന്ദ് സിംഗിനെയാണ് 2019ല്‍ നടന്ന കൊലക്കേസുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്.
കേസില്‍ ഇടപെട്ട സുപ്രീം കോടതിയാണ് എത്രയും പെട്ടന്ന് തന്നെ ഇയാളെ അറസ്റ്റ് ചെയ്യാന്‍ മധ്യപ്രദേശ് പോലീസ് മേധാവിയോട് നിര്‍ദേശിച്ചത്. നേരത്തെ, ഗോവിന്ദ് സിംഗിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പോലീസ് പ്രതിഫലം നല്‍കുമെന്ന് അറിയിച്ചിരുന്നു. ആദ്യം 30,000 രൂപ നല്‍കുമെന്ന് അറിയിച്ചുവെങ്കിലും പിന്നീട് തുക 50,000 രൂപയായി ഉയര്‍ത്തി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News