മുട്ടറോസ്റ്റിന് 50 രൂപ, അപ്പത്തിന് 15; ഹോട്ടലിനെതിരേ കളക്ടർക്ക് പരാതി നൽകി എം.എൽ.എ.

ആലപ്പുഴ: കോഴിമുട്ട റോസ്റ്റിന് അമ്പതു രൂപ. അപ്പത്തിനു 15 രൂപ. കണിച്ചുകുളങ്ങരയിലെ പീപ്പിള്‍സ് റസ്റ്റോറന്റിലെ നിരക്കിനെതിരേ കളക്ടര്‍ക്കു പരാതി നല്‍കിയിരിക്കുകയാണ് പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ. ആലപ്പുഴയിലെ ഹോട്ടലുകള്‍ ഭക്ഷണസാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്നതു തടയണമെന്നാണ് ആവശ്യം.

വെള്ളിയാഴ്ച രാവിലെയാണ് എം.എല്‍.എ.യും ഡ്രൈവറും ഹോട്ടലിലെത്തിയത്. രണ്ടുപേരുംകൂടി അഞ്ചപ്പവും ഓരോമുട്ട വീതമുള്ള രണ്ടു മുട്ടറോസ്റ്റും കഴിച്ചു. ബില്ല് ജി.എസ്.ടി.യടക്കം 184 രൂപ.ഒരു മുട്ടയ്ക്ക് അഞ്ചരരൂപയുള്ളപ്പോഴാണ് ഈ അന്യായമെന്ന് എം.എല്‍.എ. പറഞ്ഞു. ബില്ലുസഹിതമാണു പരാതി. ഇതു മാധ്യമങ്ങള്‍ക്കും നല്‍കി.

അഞ്ചുവര്‍ഷമായി വിലകൂട്ടിയിട്ടില്ലെന്നു ഹോട്ടലുകാര്‍ പറയുന്നു. 1.70 ലക്ഷം വാടകയും ലക്ഷംരൂപ വൈദ്യുതിനിരക്കുമുണ്ട്. കേന്ദ്രീകൃത എ.സി.യാണ്. ന്യായവില മാത്രമേ ഈടാക്കുന്നുള്ളൂ -ഹോട്ടല്‍ അധികൃതര്‍ പ്രതികരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News