Entertainment
മിയയ്ക്ക് സര്‍പ്രൈസ് ബ്രൈഡല്‍ പാര്‍ട്ടി ഒരുക്കി സുഹൃത്തുക്കള്‍; വീഡിയോ കാണാം
മണവാട്ടിയാകാന്‍ ഒരുങ്ങുന്ന മിയയ്ക്ക് സര്‍പ്രൈസ് ബ്രൈഡല്‍ ഷവര്‍ പാര്‍ട്ടി ഒരുക്കി സുഹൃത്തുക്കള്‍. മിയയ്‌ക്കൊപ്പം കുട്ടിക്കാലം മുതല്‍ ഒരുമിച്ച് പഠിച്ച സുഹൃത്തുക്കളാണ് പാര്‍ട്ടി ഒരുക്കിയത്. മിയ അറിയാതെ ഇതെല്ലാം ഒരുക്കാന്‍ സഹോദരി ജിനിയും ഭര്‍ത്താവും ഉണ്ടായിരുന്നു.
ഒരു വീട്ടിലാണ് പാര്‍ട്ടി ഒരുക്കിയത്. വീടെല്ലാം അലങ്കരിച്ച് എല്ലാം തയാറാക്കിയതിനു ശേഷമാണ് മിയയെ അവിടേയ്ക്ക് കൊണ്ടുവന്നതും. കൂട്ടുകാരെ പെട്ടന്നു കണ്ടതോടെ മിയയ്ക്കും സന്തോഷം.
കഴിഞ്ഞ മാസമായിരുന്നു മിയയുടെ മനസമ്മതം. എറണാകുളം ആലംപറമ്പില്‍ ഫിലിപ്പിന്റെയും രേണുവിന്റെയും മകന്‍ ആഷ്വിനാണ് വരന്‍. പാലാ തുരുത്തിപ്പള്ളില്‍ ജോര്‍ജിന്റെയും മിനിയുടെയും മകളാണ് മിയ. എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ സെപ്റ്റംബര്‍ അവസാനമാണ് വിവാഹം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News