കോഴിക്കോടുനിന്ന് കാണാതായ സൈനബ കൊല്ലപ്പെട്ടു?; കഴുത്തുഞെരിച്ചു കൊന്ന് കൊക്കയിൽ തള്ളിയെന്ന് സുഹൃത്ത്

കോഴിക്കോട്: ഏതാനും ദിവസങ്ങൾക്കു മുൻപ് കോഴിക്കോട്ടുനിന്നു കാണാതായ കുറ്റിക്കാട്ടൂർ സ്വദേശിനിയായ വീട്ടമ്മ സൈനബ കൊല്ലപ്പെട്ടതായി സൂചന. ഇവരെ കൊലപ്പെടുത്തിയതായി പ്രതിയെന്നു സംശയിക്കുന്ന യുവാവുതന്നെ കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിലെത്തി മൊഴി നൽകി.

സ്വർണാഭരണം തട്ടിയെടുക്കുന്നതിനായി കൊലപ്പെടുത്തി ഗൂഡല്ലൂരിലെ കൊക്കയിൽ തള്ളിയെന്നാണ് പ്രതിയുടെ മൊഴി. സംഭവത്തിൽ മലപ്പുറം സ്വദേശിയായ യുവാവ് പൊലീസ് കസ്റ്റഡിയിലാണ്.

കാറിൽവച്ച് കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ ശേഷം നാടുകാണി ചുരത്തിലെ കൊക്കയിൽ തള്ളിയെന്നാണ് പ്രതിയുടെ മൊഴി. സൈനബയുടെ സുഹൃത്തായ യുവാവാണ് കുറ്റം ഏറ്റെടുത്ത് പൊലീസ് സ്റ്റേഷനിൽ എത്തിയതെന്നാണ് വിവരം.

അതേസമയം, മൃതദേഹം ലഭിച്ചാൽ മാത്രമേ കൊലപാതകമെന്ന് ഉറപ്പിക്കാനാകൂവെന്ന് പൊലീസ് വ്യക്തമാക്കി. പ്രതിയുടെ മൊഴിപ്രകാരം മൃതദേഹം കണ്ടെത്തുന്നതിനായി പൊലീസ് സംഘം ഗൂഡല്ലൂരിലേക്കു തിരിച്ചു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News