തൃശൂർ എരുമപ്പെട്ടിയിൽ കാണാതായ വിദ്യാര്‍ത്ഥികളെ കണ്ടെത്തി

തൃശൂർ: എരുമപ്പെട്ടി ഗവ.ഹയർ സെക്കൻ്ററി സ്കൂളില്‍ നിന്നും കാണാതായ വിദ്യാർത്ഥികളെ കണ്ടെത്തി. വടക്കാഞ്ചേരി അകമല അമ്പലത്തിന് സമീപത്ത് വെച്ചാണ് കുട്ടികളെ കണ്ടെത്തിയത്. മുള്ളൂര്‍ക്കര സ്വദേശി അനസ് ആണ് കുട്ടികളെ കണ്ടെത്തിയ വിവരം അറിയിച്ചത്. തുടര്‍ന്ന് ഇരുവരേയും അനസ് ബെെക്കില്‍ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലേക്ക് എത്തിക്കുകയായിരുന്നു. കുട്ടികളെ അല്പസമയത്തിനകം എരുമപ്പെട്ടി പോലീസ് എത്തി കൊണ്ടുപോകും.

വ്യാഴാഴ്ചയാണ് കുട്ടികളെ കാണാതായത്. സ്കൂൾ ബാ​ഗ് സ്കൂളിൽതന്നെ ഉപേക്ഷിച്ചായിരുന്നു ഒമ്പതാം ക്ലാസുകാരായ സഹപാഠികളെ ഉച്ചയോടെ കാണാതായത്. വിദ്യാർത്ഥികൾ വീട്ടിലെത്താതായതോടെ മാതാപിതാക്കൾ സ്കൂൾ അധികൃതരോട് തിരക്കി. തുടർന്ന് പൊലീസിൽ പരാതി അറിയിച്ചു.

വടക്കാഞ്ചേരിയിൽ നിന്ന് ട്രെയിൻ മാർ​ഗം എറണാകുളത്ത് എത്തിയെന്നായിരുന്നു പ്രാഥമിക വിവരം. കാണാതായ കുട്ടികളുടെ ഫോട്ടോ കണ്ടാണ് അനസ് തിരിച്ചറിഞ്ഞത്. തുടർന്ന് വടക്കാഞ്ചേരി പൊലീസ് എരുമപ്പെട്ടി പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News