KeralaNews

അമ്പലപ്പുഴയില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

ആലപ്പുഴ: വീട്ടില്‍ നിന്നു കാണാതായ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. അമ്പലപ്പുഴ ആമേട സനലാലയത്തില്‍ ആരോമല്‍(16)ആണ് മരിച്ചത്. വീടിന് സമീപത്തുള്ള തോട്ടില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

വെള്ളിയാഴ്ച മുതലാണ് ആരോമലിനെ കാണാതായത്. തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഞായറാഴചയാണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. അമ്പലപ്പുഴ ഗവ. മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയായിരുന്നു ആരോമല്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button