25.2 C
Kottayam
Sunday, May 19, 2024

വയനാട്ടില്‍ കാണാതായ രണ്ടര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി

Must read

വയനാട്: മീനങ്ങാടിയില്‍ കാണാതായ രണ്ടര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. പുഴങ്കുനിയില്‍ നിന്ന് കാണാതായ ശിവപാര്‍വണയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ രാവിലെ പത്തരയോടെയാണ് കുട്ടിയെ കാണാതായത്.

ബന്ധു വീട്ടില്‍ വച്ചാണ് ശിവപാര്‍വണയെ കാണാതായത്. ബന്ധുക്കള്‍ വീട്ടിലും പരിസര പ്രദേശങ്ങളിലും ഉള്‍പ്പെടെ തെരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് കുട്ടി പുഴയില്‍ വീണതാകാമെന്ന സംശയം ഉയര്‍ന്നു. പിന്നീട് നടത്തിയ പരിശോധനയില്‍ പുഴയ്ക്ക് സമീപം ചെളികെട്ടി കിടക്കുന്ന ഭാഗത്ത് കുഞ്ഞിന്റെ കാല്‍പാടുകള്‍ കണ്ടെത്തി.

പുഴയില്‍ നടത്തിയ തെരച്ചിലും വിഭലമായി. തുടര്‍ന്നാണ് ദേശീയപാതയിലെ കുട്ടിരായന്‍ പാലത്തിന് താഴെ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കല്‍പ്പറ്റ ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് മാറ്റി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week