കൊച്ചി: ചെല്ലാനത്തുനിന്ന് കടലില്‍ മത്സ്യബന്ധനത്തിന് പോയ അഞ്ച് മത്സ്യത്തൊഴിലാളികളെയും കണ്ടെത്തി. മത്സ്യത്തൊളിലാളികളുടെ നേതൃത്വത്തിൽ രക്ഷാപ്രവര്‍ത്തനത്തിന് പോയ ബോട്ടില്‍ കയറ്റിയാണ് അഞ്ചു പേരെയും കരയിലേക്ക് കൊണ്ടുവന്നത്.
എന്‍ജിന്‍ തകരാറിലായി വള്ളം കുടുങ്ങിപ്പോയെന്ന് തൊഴിലാളികള്‍ പറഞ്ഞു. ഇമ്മാനുവല്‍(KL 03 4798) എന്ന വള്ളത്തില്‍ പോയവരാണ് കടലില്‍ കുടുങ്ങിയത്.
ഇന്ന് പുലര്‍ച്ചെ നാലുമണിക്കാണ് ഇവര്‍ കടലിലേക്ക് പോയത്. രാവിലെ 9 മണിയോടെ മടങ്ങി വരേണ്ടതായിരുന്നു. എന്നാല്‍, രാത്രിയായിട്ടും കാണാതായതോടെ കോസ്റ്റ് ഗാര്‍ഡും നേവിയും തിരച്ചില്‍ നടത്തിയിരുന്നു.
സെബിന്‍, പാഞ്ചി, കുഞ്ഞുമോന്‍, പ്രിന്‍സ്, ആന്റപ്പന്‍ എന്നിവരാണ് ബോട്ടിലുണ്ടായിരുന്നത്. ചെല്ലാനം കണ്ടക്കടവ് സ്വദേശികളാണിവര്‍.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News


