ആലപ്പുഴ: വീട്ടിൽ കളിച്ചു കൊണ്ടിരുന്ന 3 വയസുകാരിയെ വീട്ടുമുറ്റത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഞെട്ടലോടെ പ്രദേശവാസികൾ. ചേർത്തല മായിത്തറ മൂലംവെളി ചന്ദ്രൻവെളിയിൽ പ്രജിത്തിൻ്റെയും പ്രീതയുടെയും മകൾ ആഷ്മിക കൃഷ്ണയാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവമുണ്ടായത്. കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ പെട്ടന്ന് കാണാതാകുകയായിരുന്നു. തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കുളത്തിൽ കണ്ടെത്തിയത്. ഉടൻ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News


