ന്യൂഡല്‍ഹി: തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങളുമായി ബന്ധപ്പെട്ട് പതജ്ഞലിക്കും മാനേജിങ്ങ് ഡയറക്ടര്‍ ആചാര്യ ബാലകൃഷ്ണനും സുപ്രീംകോടതി കോടതിയലക്ഷ്യ നോട്ടീസയച്ചു.
കമ്പനിയുടെ ഉത്പ്പന്നങ്ങള്‍ക്ക് അസുഖങ്ങള്‍ സുഖപ്പെടുത്താന്‍ കഴിയും എന്ന തരത്തില്‍ വ്യാജ പ്രചാരണം നടത്തിയാല്‍ ഒരു കോടി രൂപ പിഴയീടാക്കുമെന്ന മുന്നറിയിപ്പ് കഴിഞ്ഞ നവംബറില്‍ സുപ്രീംകോടതി നല്‍കിയിരുന്നു. പിന്നാലെയാണ് കോടതിയലക്ഷ്യ നോട്ടീസ്.
മറുപടി നല്‍കുന്നതിന് പതജ്ഞ്ലി ആയുര്‍വേദിനും ആചാര്യ ബാലകൃഷ്ണനും സുപ്രീംകോടതി മൂന്നാഴ്ചത്തെ സമയം നല്‍കി. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനാണ് ഹര്‍ജി സമര്‍പ്പിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News