യുവതിയുടെ മുറിയിൽ അതിക്രമിച്ച് കയറി നഗ്നതാ പ്രദർശനം നടത്തി: ഫ്‌ളിപ്കാർട്ട് ഡെലിവറി ബോയ് അറസ്റ്റിൽ

യുവതിയുടെ മുറിയിൽ അതിക്രമിച്ച് കയറി നഗ്നതാ പ്രദർശനം നടത്തി: ഫ്‌ളിപ്കാർട്ട് ഡെലിവറി ബോയ് അറസ്റ്റിൽ

ബെംഗളൂരു: യുവതിയുടെ മുറിയിൽ അതിക്രമിച്ചു കയറി നഗ്നതാ പ്രദർശനം നടത്തിയെന്ന പരാതിയിൽ ഫ്‌ളിപ്കാർട്ട് ഡെലിവറി ജീവനക്കാരൻ അറസ്റ്റിലായി വിജയ് മല്ലികാർജുൻ കാമത്ത് എന്നയാളാണ് പിടിയിലായത്. സംഭവത്തിന്റെ വീഡിയോ യുവതി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. പാഴ്‌സലുമായി എത്തിയ ഡെലിവറി ജീവനക്കാരൻ വാഷ്‌റൂമിൽ പോകണമെന്നാവശ്യപ്പെടുകയും താൻ മറുപടി നൽകുംമുമ്പേ അകത്ത് കയറിയതായും യുവതി ആരോപിച്ചു.

അപരിചതരെ വീട്ടിനുള്ളിൽ പ്രവേശിപ്പിക്കാറില്ലെന്ന് ആവർത്തിച്ച് പറഞ്ഞിട്ടും ഇയാൾ അനുസരിച്ചില്ല. തുടർന്ന് വാഷ്‌റൂമിൽനിന്ന് ഇറങ്ങിയ ഡെലിവറി ജീവനക്കാരൻ യുവതിക്ക് മുന്നിൽ തന്റെ സ്വകാര്യ ഭാഗം കാണിച്ചു. ഇതിന്റെ വീഡിയോ ചിത്രീകരിച്ച് യുവതി സാമൂഹിക മാധ്യമങ്ങളിൽ ഇടുകയും ചെയ്തിരുന്നു.

സംഭവത്തിൽ താൻ ഞെട്ടലിലാണെന്നും സ്വന്തം വീട് സുരക്ഷിതമല്ലാത്തതായി തോന്നിയെന്നും അവർ പറഞ്ഞു. തന്റെ അനുവാദമില്ലാതെ യുവാവ് ബാത്ത്‌റൂമിനകത്ത് കയറിയതോടെയാണ് സുരക്ഷയുടെ ഭാഗമായി ഫോണിലെ വീഡിയോ ക്യാമറ ഓണാക്കിയത്. പുറത്ത് വന്നപ്പോൾ താൻ ഭയപ്പെട്ടത് പോലെ സംഭവിച്ചെന്നും യുവതി വ്യക്തമാക്കി.

സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തിയ ഫ്‌ളിപ്കാർട്ട് യുവതിക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. ഈ വിവരം തങ്ങളുടെ ശ്രദ്ധയിൽപ്പെട്ടയുടൻ, ബന്ധപ്പെട്ട ഡെലിവറി പങ്കാളിയുമായുള്ള ബന്ധം ഞങ്ങൾ ഉടനടി അവസാനിപ്പിച്ചതായും അവർ വ്യക്തമാക്കി. മാരത്തഹള്ളി പോലീസ് സ്റ്റേഷനിൽ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു. പ്രതിയെ അറസ്റ്റ് ചെയ്തതായും നിയമനടപടികൾ ആരംഭിച്ചതായും വൈറ്റ്ഫീൽഡ് ഡിസിപി അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News