പലപ്പോഴും തുറിച്ചു നോട്ടങ്ങളും മോശം അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്; ഇസ്ലാം മതം പുതുജീവന്‍ നല്‍കിയെന്ന് നടി മിനു കുര്യന്‍
മുസ്ലീം സ്ത്രീകള്‍ക്ക് പര്‍ദ്ദ സ്വാതന്ത്ര്യവും സുരക്ഷിതത്വവും ആണെന്ന് ക്രിസ്തു മതത്തില്‍ നിന്നു ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം നടത്തിയ നടി മിനു കുര്യന്‍. ഇസ്ലാം മതം സ്വീകരിച്ചതോടെ മിനു കുര്യന്‍ എന്ന പേര് മാറ്റി മിനു മുനീര്‍ എന്ന പേര് സ്വീകരിക്കുകയും ചെയ്തു. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് നടി ഇസ്ലാം മതം സ്വീകരിച്ചത്. സ്ത്രീ ശരീരത്തെ പ്രദര്‍ശന വസ്തുവാക്കുന്ന ലിബറല്‍ ഫെമിനിസ്റ്റുകളോട് തനിക്ക് പുച്ഛമാണ് ഉള്ളതെന്നും മിനു പറഞ്ഞു.
സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുമ്പോഴും അതിന് മുമ്പും പലപ്പോഴും തുറിച്ച് നോട്ടങ്ങളും മോശം അനുഭവങ്ങളും ഉണ്ടായിട്ടുണ്ട് ഇസ്ലാം മതം പുതുജീവന്‍ നല്‍കിയെന്നും ഇപ്പോള്‍ എവിടെയും ധൈര്യത്തോടെ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യവും സുരക്ഷിതത്വ ബോധവുമുണ്ടെന്നും അടുത്തിടെ താരം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
മതം മാറ്റത്തിന് പിന്നില്‍ ബൈബിളിലെ ചില ആശയക്കുഴപ്പങ്ങളുണ്ട് അതില്ലാതാക്കാന്‍ വൈദികര്‍ക്ക് കഴിഞ്ഞില്ല. ജീവിതത്തില്‍ പലപ്പോഴായുണ്ടായ പല സംശയങ്ങളും തീര്‍ത്തത് ഖുര്‍ആന്‍ ആണ്. റംസാന്‍ നോമ്പ് നോക്കുന്നതിനായി ആഗ്രഹിക്കുന്ന കാര്യം താന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. നല്ലരീതിയിലുള്ള പ്രതികരണങ്ങള്‍ അപ്പോള്‍ ലഭിച്ചു. പലരും ഖുര്‍ആന്‍ അടക്കം ഒരുപാട് പുസ്തകങ്ങള്‍ തനിക്ക് അയച്ചതരികയുണ്ടായെന്നും നടി വ്യക്തമാക്കി.