പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവം; പോക്‌സോ കേസില്‍ 24കാരന്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവം; പോക്‌സോ കേസില്‍ 24കാരന്‍ അറസ്റ്റില്‍

പേരാവൂര്‍: പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടി ബന്ധുവീട്ടില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. മുരിങ്ങോടി കളക്കുടുമ്പ് ഉന്നതിയിലെ പി.വിഷ്ണുവിനെയാണ് (24) പേരാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. വിഷ്ണുവുമായി ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു പ്ലസ്വണ്‍ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി.

അന്വേഷണത്തില്‍ ഇയാള്‍ പീഡിപ്പിച്ചിരുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അറസ്റ്റ്. കഴിഞ്ഞ ജൂലായ് 27-നാണ് അടുപ്പില്‍നിന്ന് തീപടര്‍ന്ന് പൊള്ളലേറ്റെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് വീട്ടുകാരുടെ മൊഴിയില്‍നിന്ന് ലഭിച്ച സൂചനകളെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടി മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്തിയതാണെന്ന് പോലീസ് കണ്ടെത്തിയത്.

യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോള്‍ ഇയാള്‍ പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ചിരുന്നതായി സമ്മതിച്ചു. പോക്‌സോ ഉള്‍പ്പെടെ ചുമത്തിയാണ് അറസ്റ്റ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News